INDIALATEST NEWS

28 കോടി വിലമതിക്കുന്ന 1 കിലോ കൊക്കെയ്നുമായി രാജസ്ഥാൻ സ്വദേശി ചെന്നൈയിൽ പിടിയിൽ

28 കോടിയുടെ കൊക്കെയ്നുമായി രാജസ്ഥാൻ സ്വദേശി ചെന്നൈയിൽ പിടിയിൽ – Crime News | Chennai News | Manorama Online

28 കോടി വിലമതിക്കുന്ന 1 കിലോ കൊക്കെയ്നുമായി രാജസ്ഥാൻ സ്വദേശി ചെന്നൈയിൽ പിടിയിൽ

മനോരമ ലേഖകൻ

Published: April 25 , 2024 09:00 AM IST

1 minute Read

പ്രതീകാത്മക ചിത്രം (Image Credits: Credit:vladans/ istockphoto.com)

ചെന്നൈ∙ 28 കോടി രൂപ വിലമതിക്കുന്ന ഒരു കിലോ കൊക്കെയ്നുമായി രാജസ്ഥാൻ സ്വദേശി വിമാനത്താവളത്തിൽ പിടിയിലായി. ദോഹയിൽനിന്നെത്തിയ ഭരത് വസിതെയുടെ ബാഗിൽനിന്നാണ് ലഹരിവസ്തുക്കൾ പിടികൂടിയതെന്നു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ പറഞ്ഞു. വിദേശത്തുനിന്ന് ലഹരി കടത്തുന്നതു സംബന്ധിച്ചു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ ഡിആർഐ പരിശോധനകൾ ശക്തമാക്കിയിരുന്നു. 

ഭരത് വസിതെയുടെ ബാഗിൽ നടത്തിയ പരിശോധനയിൽ ആദ്യം ചെറിയ അളവിലുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. തുടർ‍ന്നു നടത്തിയ വിശദ പരിശോധനയിലാണ് ഒരു കിലോ തൂക്കം വരുന്ന കൊക്കെയ്ൻ പിടിച്ചെടുത്തത്. ഇയാൾ രാജ്യാന്തര ലഹരിക്കടത്ത് സംഘത്തിലെ അംഗമാണെന്നു സംശയമുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.

യാത്രക്കാരന്റെ ബാഗിൽ വെടിയുണ്ടകൾഅമേരിക്കയിൽനിന്ന് എത്തിയ യാത്രക്കാരന്റെ ബാഗിൽനിന്നു വെടിയുണ്ടകൾ കണ്ടെത്തി. ചെന്നൈയിൽനിന്ന് അഹമ്മദാബാദിലേക്കുള്ള വിമാനത്തിൽ പോകാനെത്തിയ ആൻഡ്രു ജെർഡ് എർസിൻ എന്ന യാത്രക്കാരന്റെ ബാഗിനുള്ളിലാണു വെടിയുണ്ടകൾ കണ്ടെത്തിയത്. യുഎസിൽ തോക്ക് ലൈസൻസുള്ള വ്യക്തിയാണ് ഇയാളെന്ന് അധിക‍ൃതർ പറഞ്ഞു. വെടിയുണ്ടകൾ പിടിച്ചെടുത്ത അധികൃതർ കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.

English Summary:
Cocaine worth Rs 28 crore seized at Chennai airport from man from Rajasthan

5o7j10qos8a7p3f5jf96nva4o8 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-crime-cocaine mo-news-common-chennainews mo-crime-crime-news


Source link

Related Articles

Back to top button