അഞ്ചടിച്ച് ഗണ്ണേഴ്സ്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീട പോരാട്ടം സജീവമാക്കി ആഴ്സണൽ. ഹോം മത്സരത്തിൽ ഗണ്ണേഴ്സ് 5-0ന് ചെൽസിയെ തകർത്തു. ബെൻ വൈറ്റ് (52’, 70’), കായ് ഹവേർട്സ് (57’, 65’) എന്നിവർ ആഴ്സണലിനുവേണ്ടി ഇരട്ട ഗോൾ നേടി. ലിയാൻഡ്രൊ ട്രോസാർഡ് (4’) ആയിരുന്നു ഗോൾവേട്ടയ്ക്കു തുടക്കമിട്ടത്.
34 മത്സരങ്ങളിൽനിന്ന് 77 പോയിന്റുമായി ആഴ്സണൽ ഒന്നാം സ്ഥാനത്തെത്തി. 33 മത്സരങ്ങളിൽനിന്ന് 74 പോയിന്റുള്ള ലിവർപൂളും 32 മത്സരങ്ങളിൽനിന്ന് 73 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയുമാണ് കിരീട പോരാട്ടത്തിൽ ആഴ്സണലിനു വെല്ലുവിളി.
Source link