വോട്ടിന് പണം: ബിജെപി സ്ഥാനാർഥിക്ക് വീണ്ടും സമൻസ് – Summons sent again to BJP candidate on cash for vote | Malayalam News, India News | Manorama Online | Manorama News
വോട്ടിന് പണം: ബിജെപി സ്ഥാനാർഥിക്ക് വീണ്ടും സമൻസ്
മനോരമ ലേഖകൻ
Published: April 25 , 2024 03:17 AM IST
Updated: April 24, 2024 09:58 PM IST
1 minute Read
നൈനാർ നാഗേന്ദ്രൻ. ചിത്രം: X
ചെന്നൈ ∙തിരുനെൽവേലിയിലെ ബിജെപി സ്ഥാനാർഥിയും പാർട്ടി എംഎൽഎയുമായ നൈനാർ നാഗേന്ദ്രന്റെ ജീവനക്കാരിൽ നിന്നു പിടിച്ചെടുത്ത 4 കോടിയോളം രൂപയുടെ സ്രോതസ്സ് കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. നൈനാറിന്റെ ബന്ധുവിനെയും കമ്പനിയിലെ 2 ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്തു. ഇവരിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ച പൊലീസ് എംഎൽഎയ്ക്ക് വീണ്ടും സമൻസ് നൽകി. നേരത്തേ ചോദ്യം ചെയ്യാൻ നോട്ടിസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല.
അതിനിടെ, 4 കോടി പിടിച്ചതിലും ഡിഎംകെയുടെ തിരുനെൽവേലി ഈസ്റ്റ് ജില്ലാ സെക്രട്ടറിയുടെ ഓഫിസിൽ നിന്ന് 28.5 ലക്ഷം രൂപ പിടികൂടിയ സംഭവത്തിലും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പിഎംഎൽഎ) പ്രകാരം കേസെടുക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഇരു സംഭവങ്ങളും പിഎംഎൽഎ വകുപ്പിനു കീഴിൽ വരില്ലെന്ന് ഇ.ഡി റിപ്പോർട്ട് നൽകിയിരുന്നു.
English Summary:
Summons sent again to BJP candidate on cash for vote
6a3ro74meqljv2kemq5o54rpca mo-politics-parties-dmk mo-politics-parties-bjp mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-highcourt
Source link