INDIALATEST NEWS

സക്കര നഗരെയിലെ നമ്പറുകൾ; മണ്ഡ്യയിൽ കുമാരസ്വാമിക്കെതിരെ ബിസിനസുകാരൻ സ്റ്റാർ ചന്ദ്രു

സക്കര നഗരെയിലെ നമ്പറുകൾ; മണ്ഡ്യയിൽ കുമാരസ്വാമിക്കെതിരെ ബിസിനസുകാരൻ സ്റ്റാർ ചന്ദ്രു – Loksabha elections 2024 Mandya constituency analysis | Malayalam News, India News | Manorama Online | Manorama News

സക്കര നഗരെയിലെ നമ്പറുകൾ; മണ്ഡ്യയിൽ കുമാരസ്വാമിക്കെതിരെ ബിസിനസുകാരൻ സ്റ്റാർ ചന്ദ്രു

പി.കിഷോർ

Published: April 25 , 2024 03:25 AM IST

1 minute Read

മണ്ഡ്യയിൽ സ്റ്റാർ പ്രചാരണത്തിൽ. റോജി എം. ജോൺ എംഎൽഎ സമീപം. ചിത്രം: ടോണി ഡൊമിനിക് / മനോരമ

വൊക്കലിഗ ശക്തികേന്ദ്രമായ കർണാടകയിലെ മണ്ഡ്യയിൽ മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയുടെ കുടുംബത്തിന്റെ വിളയാട്ടമാണ്. ഇതേ മണ്ഡലത്തിൽപ്പെട്ട ചന്നപട്ടണയിലെ എംഎൽഎയാണ് ഗൗഡയുടെ മകനും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമി. ഇലക്‌ഷൻ വന്നാൽ ഇരിപ്പുറയ്ക്കാത്ത ഗൗഡമാർ നിയമസഭയിലേക്കും ലോക്സഭയിലേക്കും മാറിമാറി മത്സരിക്കും.

ഇക്കുറി ബിജെപിയുമായി സഖ്യമുണ്ടാക്കിയപ്പോൾ 3 സീറ്റാണ് ജനതാദൾ എസിനു കിട്ടിയത്. മണ്ഡ്യയിൽ കുമാരസ്വാമി, ഹാസനിൽ ഗൗഡയുടെ മറ്റൊരു മകൻ എച്ച്.ഡി.രേവണ്ണയുടെ മകൻ പ്രജ്വൽ രേവണ്ണ, ബെംഗളൂരു റൂറലിൽ ഗൗഡയുടെ മരുമകൻ ഡോ. സി.എൻ.മഞ്ജുനാഥ് എന്നിവരാണു മത്സരിക്കുന്നത്. 3 സീറ്റും കുടുംബത്തിൽനിന്നായതിൽ വിമർശനമുണ്ടായാലോ? അതുകൊണ്ടൊരു വേലയിറക്കി. മഞ്ജുനാഥ് ബിജെപി ചിഹ്നത്തിലാണു മത്സരം. ഇത്തരം നമ്പറുകളുടെ ആശാന്മാരാണ് ഗൗഡമാർ.

ഹർദനഹള്ളി ദൊഡ്ഡെഗൗഡ (എച്ച്.ഡി.) കുമാരസ്വാമിക്ക് ഇത് ആറാം മത്സരമാണെങ്കിലും മണ്ഡ്യയിൽ ആദ്യം. നാളെയാണു വോട്ടെടുപ്പ്. സംസ്ഥാന സർക്കാരിന്റെ ക്ഷേമപദ്ധതികളെ ആക്രമിച്ചുള്ള പ്രചാരണത്തിലൂടെ കുരസ്വാമി പുലിവാലു പിടിച്ചു. സ്ത്രീകൾക്ക് സൗജന്യബസ് യാത്ര നൽകിയതിനെക്കുറിച്ച് പ്രസംഗത്തിൽ കുമാരസ്വാമി ചോദിച്ചത്രേ–‘കോൺഗ്രസ് സർക്കാർ സ്ത്രീകളെ വഴിതെറ്റിക്കുകയല്ലേ ?’ദുഃസൂചനകളായതോടെ ഇന്ത്യാസഖ്യം പ്രതിഷേധം സംഘടിപ്പിച്ചു. ബിജെപി–ദൾ പ്രവർത്തകർ അങ്കലാപ്പിലായി. കുമാരസ്വാമി മാപ്പു പറഞ്ഞു. 2019ൽ കുമാരസ്വാമിയുടെ മകൻ നിഖിൽ ഇവിടെ സ്വതന്ത്രയായി മത്സരിച്ച സുമലതയോടു 1.25 ലക്ഷത്തിലേറെ വോട്ടിനാണ് തോറ്റത്. ഇക്കുറി എങ്ങനെയും ജയിക്കാൻ അച്ഛനും മകനും മണ്ഡലത്തിൽ വന്ന് ‘കരച്ചിലും പറച്ചിലും’ നടത്തി. വേറൊരു നമ്പർ!
എതിർസ്ഥാനാർഥി കോൺഗ്രസിന്റെ വെങ്കട്ടരാമെ ഗൗഡ എന്ന സ്റ്റാർ ചന്ദ്രുവും ഇവിടെ പുതുമുഖമാണ്. സ്റ്റാർ ഇൻഫ്രാടെക് കമ്പനി ഉടമയായ ചന്ദ്രു ബെംഗളൂരുവിൽ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ്. ആസ്തി 287 കോടിയെന്നു സത്യവാങ്മൂലം. ഭാര്യയ്ക്ക് 329 കോടി. രണ്ടും ചേർത്താൽ 616 കോടി. കുമാരസ്വാമിയും മോശമല്ല–189 കോടി ആസ്തി. ഇരുവരും ഗ്രാമാന്തരങ്ങളിൽ പണം വാരിയെറിയുന്നു. മണ്ഡ്യ കരിമ്പുകൃഷിയുടെ കേദാരമാണ്. ‘സക്കര നഗരെ’ അഥവാ ‘പഞ്ചാരനഗരം’ എന്നാണു വിശേഷണം. കരിമ്പിൻപാടങ്ങൾക്കിടയിലെ ഉൾനാടൻ ഗ്രാമങ്ങളിലാണ് വോട്ടുകളെല്ലാം.

സ്റ്റാർ ചന്ദ്രുവിനെ കാണാൻ മേലുകോട്ടെ നിയമസഭാ മണ്ഡലത്തിലെ ശീവള്ളിയിലെത്തുമ്പോൾ കടവരാന്തയിൽ ദേ പരിചയമുള്ളൊരു മുഖം. അങ്കമാലി എംഎൽഎ റോജി എം.ജോൺ. മൈസൂരുവും അയൽജില്ലകളുടേയും നിരീക്ഷണച്ചുമതല എഐസിസി സെക്രട്ടറിയായ റോജിക്കാണ്. ‘മണ്ഡ്യയിൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കും’– റോജി നിരീക്ഷണം വ്യക്തമാക്കി. അംബേദ്കർ കട്ടൗട്ടിൽ ആരതി ഉഴിയാൻ ഇറങ്ങിയപ്പോൾ ജനം സ്റ്റാർ ചന്ദ്രുവിനെ പൊതിഞ്ഞു. പാവം പണക്കാരനു പ്രസംഗമൊന്നും വഴങ്ങില്ല. ഏതാനും വാക്കുകൾ ചുരുക്കിപ്പറഞ്ഞു. പൊരിവെയിലത്ത് ജനം പൊതിഞ്ഞ് സ്ഥാനാർഥിയുടെ കവിളിൽ നുള്ളി. കുമാരസ്വാമിയെ ഇങ്ങനെ നുള്ളാനൊന്നും അടുത്തുകിട്ടില്ലല്ലോ.

English Summary:
Loksabha elections 2024 Mandya constituency analysis

p-kishore mo-politics-parties-janatadalsecular mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-hdkumaraswamy mo-politics-leaders-hddevagowda 2tgn31i6qr7quitc0oc0p9maqh mo-politics-elections-loksabhaelections2024


Source link

Related Articles

Back to top button