INDIALATEST NEWS

ക്രമക്കേടിൽ പങ്കില്ല; അജിത് പവാറിന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് പുറത്ത്

ക്രമക്കേടിൽ പങ്കില്ല; അജിത് പവാറിന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് പുറത്ത് – Economic offenses wing gave clean chit to Ajit Pawar on Co-operative Bank irregularity case | Malayalam News, India News | Manorama Online | Manorama News

ക്രമക്കേടിൽ പങ്കില്ല; അജിത് പവാറിന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് പുറത്ത്

മനോരമ ലേഖകൻ

Published: April 25 , 2024 03:25 AM IST

1 minute Read

അജിത് പവാർ

മുംബൈ ∙ 25,000 കോടി രൂപയുടെ സഹകരണ ബാങ്ക് ക്രമക്കേടിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ, ഭാര്യ സുനേത്ര, ശരദ് പവാർ പക്ഷത്തെ നേതാവ് രോഹിത് പവാർ എന്നിവർക്ക് സാമ്പത്തിക കുറ്റകൃത്യ വിഭാഗം ക്ലീൻ ചിറ്റ് നൽകി. ആരോപണങ്ങളിൽ തെളിവില്ലാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി ജനുവരിയിൽ തന്നെ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. 
ബാങ്കിന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ലെന്നും വായ്പ നൽകിയ 1343 കോടി രൂപ തിരിച്ചുപിടിച്ചതായും റിപ്പോർട്ടിൽ പറയുന്നു. നഷ്ടത്തിലായ പഞ്ചസാര മില്ലുകൾക്ക് അജിത് പവാർ ഭരണസമിതി അംഗമായിരിക്കെ കോടികൾ വായ്പ നൽകി തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. ശരദ് പവാറിന്റെ മകൾ സുപ്രിയ സുളെയ്ക്കെതിരെ ബാരാമതിയിൽ എൻഡിഎ സ്ഥാനാർഥിയാണ് സുനേത്ര.

English Summary:
Economic offenses wing gave clean chit to Ajit Pawar on Co-operative Bank irregularity case

mo-politics-leaders-supriyasule 40oksopiu7f7i7uq42v99dodk2-list mo-politics-leaders-ajitpawar mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-sharad-pawar mo-politics-parties-nda 5kob72hbhr2ch8sejcbbvm2glh


Source link

Related Articles

Back to top button