മോദിയുടെ തന്ത്രം അപ്രതീക്ഷിതം; വെല്ലുവിളി നേരിടാൻ കോൺഗ്രസ് – Congress to meet Narendra Modi’s challenge in loksabha elections 2024 | Malayalam News, India News | Manorama Online | Manorama News
മോദിയുടെ തന്ത്രം അപ്രതീക്ഷിതം; വെല്ലുവിളി നേരിടാൻ കോൺഗ്രസ്
മിഥുൻ എം. കുര്യാക്കോസ്
Published: April 25 , 2024 03:25 AM IST
1 minute Read
ഒബിസിക്കാർക്ക് നീതി ലക്ഷ്യമെന്ന് വിശദീകരണം
കോൺഗ്രസ് പതാക
ന്യൂഡൽഹി ∙ ജാതി സെൻസസ് നടത്തുമെന്ന വാഗ്ദാനത്തെ സ്വത്ത് വിതരണം ചെയ്യാനുള്ള നീക്കമായി വ്യാഖ്യാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച കടന്നാക്രമണത്തെ ചെറുക്കാൻ കോൺഗ്രസിന്റെ തീവ്രശ്രമം. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒരു വർഷമായി കോൺഗ്രസ് നട്ടുനനച്ചു വളർത്തിയെടുത്ത പ്രചാരണതന്ത്രത്തെയാണ് കഴിഞ്ഞ ഏതാനും ദിവസമായി മോദി കടന്നാക്രമിക്കുന്നത്.
മുസ്‌ലിംകൾക്കു സ്വത്ത് വീതിച്ചുനൽകുമെന്ന് കോൺഗ്രസ് ഒരിടത്തും പറഞ്ഞിട്ടില്ലെങ്കിലും ജാതി സെൻസസിന്റെ ലക്ഷ്യം അതാണെന്നു മോദി വിമർശിച്ചതോടെ, പറയാത്ത കാര്യത്തിനു വിശദീകരണം നൽകേണ്ട അവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടത്. മോദിയുടെ വിമർശനങ്ങൾക്കു പിന്നാലെ പോകുന്നതിനു പകരം, പ്രചാരണക്കളത്തിൽ സ്വന്തംവഴി നിശ്ചയിച്ചു മുന്നേറണമെന്നാണു പാർട്ടിയിലെ ഭൂരിപക്ഷാഭിപ്രായം.
എന്നാൽ, അതിനു സാധിക്കാത്തവിധം ദിവസേന മോദി ഉയർത്തുന്ന വിമർശനങ്ങൾ പാർട്ടി വെല്ലുവിളിയായി ഏറ്റെടുത്തിട്ടുണ്ട്. ഈ വിമർശനങ്ങളെ നേരിടാനും പാർട്ടിയുടെ പ്രചാരണത്തെ ഫലപ്രദമായി മുന്നോട്ടുനീക്കാനുമാണ് തീരുമാനം. ജാതി സെൻസസ് വഴി രാജ്യത്തെ മറ്റു പിന്നാക്ക വിഭാഗങ്ങൾക്കു (ഒബിസി) നീതിയുറപ്പാക്കാനുള്ള പോരാട്ടമാണു നടത്തുന്നതെന്നും സ്വത്ത് വീതംവയ്പുമായി അതിനു ബന്ധമില്ലെന്നും കോൺഗ്രസ് ജനങ്ങളിലെത്തിക്കും.
English Summary:
Congress to meet Narendra Modi’s challenge in loksabha elections 2024
4mgtvtu7kvdap1fmurpo2gkh8r 40oksopiu7f7i7uq42v99dodk2-list midhun-m-kuriakose mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-congress mo-politics-leaders-narendramodi mo-politics-elections-loksabhaelections2024
Source link