സെ​​ഞ്ചു​​റി​​ക്ക് ഫു​​ൾ മാ​​ർ​​ക്ക്


ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ സെ​​ഞ്ചു​​റി​​ക​​ളു​​ടെ റി​​ക്കാ​​ർ​​ഡ് ഈ ​​സീ​​സ​​ണി​​ൽ പി​​റ​​ക്കു​​മോ? പി​​റ​​ക്കാ​​നു​​ള്ള എ​​ല്ലാ സാ​​ധ്യ​​ത​​യും ഉ​​ണ്ടെ​​ന്നു​​വേ​​ണം ഇ​​തു​​വ​​രെ​​യു​​ള്ള കാ​​ര്യ​​ങ്ങ​​ളി​​ൽ​​നി​​ന്ന് ഊ​​ഹി​​ക്കാ​​ൻ. കാ​​ര​​ണം, സീ​​സ​​ണി​​ൽ ഫൈ​​ന​​ൽ അ​​ട​​ക്കം ആ​​കെ​​യു​​ള്ള 74 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ് x ല​​ക്നോ സൂ​​പ്പ​​ർ ജ​​യ്ന്‍റ്സ് വ​​രെ​​യു​​ള്ള 39 മ​​ത്സ​​ര​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ പി​​റ​​ന്ന​​ത് ഒ​​ന്പ​​ത് സെ​​ഞ്ചു​​റി​​ക​​ൾ. ഐ​​പി​​എ​​ൽ ച​​രി​​ത്ര​​ത്തി​​ൽ ഒ​​രു സീ​​സ​​ണി​​ലെ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സെ​​ഞ്ചു​​റി എ​​ന്ന പ​​ട്ടി​​ക​​യി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തേ​​ക്ക് അ​​തോ​​ടെ 2024 എ​​ത്തി. 2022ൽ ​​എ​​ട്ട് സെ​​ഞ്ചു​​റി പി​​റ​​ന്ന​​താ​​യി​​രു​​ന്നു ഈ ​​ക​​ണ​​ക്കി​​ൽ ഇ​​തു​​വ​​രെ ര​​ണ്ടാം സ്ഥാ​​ന​​ത്ത്. ചെ​​ന്നൈ​​യു​​ടെ ഋ​​തു​​രാ​​ജ് ഗെ​​യ്ക്‌​വാ​​ദ് (60 പ​​ന്തി​​ൽ 108 നോ​​ട്ടൗ​​ട്ട്), ല​​ക്നോ​​യു​​ടെ മാ​​ർ​​ക്ക​​സ് സ്റ്റോ​​യി​​ൻ​​സ് (63 പ​​ന്തി​​ൽ 124 നോ​​ട്ടൗ​​ട്ട്) എ​​ന്നി​​ങ്ങ​​നെ ര​​ണ്ട് സെ​​ഞ്ചു​​റി​​യാ​​ണ് സീ​​സ​​ണി​​ലെ 39-ാം മ​​ത്സ​​ര​​ത്തി​​ൽ പി​​റ​​ന്ന​​ത്.

ഈ ​​സീ​​സ​​ണി​​ൽ ഒ​​രു മ​​ത്സ​​ര​​ത്തി​​ൽ ര​​ണ്ട് സെ​​ഞ്ചു​​റി പി​​റ​​ക്കു​​ന്ന​​ത് ഇ​​ത് മൂ​​ന്നാം ത​​വ​​ണ​​യാ​​ണ്. ബം​​ഗ​​ളൂ​​രു x രാ​​ജ​​സ്ഥാ​​ൻ, കോ​​ൽ​​ക്ക​​ത്ത x രാ​​ജ​​സ്ഥാ​​ൻ മ​​ത്സ​​ര​​ങ്ങ​​ളി​​ലും ര​​ണ്ട് ടീ​​മി​​ലും സെ​​ഞ്ചു​​റി​​ക്കാ​​രു​​ണ്ടാ​​യി. ഒ​​രു സീ​​സ​​ണി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സെ​​ഞ്ചു​​റി പി​​റ​​ന്ന​​ത് 2023ലാ​​ണ്, 12 എ​​ണ്ണം. മാ​​സ് മാ​​ർ​​ക്ക​​സ് 2024 ഐ​​പി​​എ​​ല്ലി​​ൽ മാ​​ർ​​ക്ക​​സ് സ്റ്റോ​​യി​​ൻ​​സ് നേ​​ടി​​യ 124 നോ​​ട്ടൗ​​ട്ട് ഈ ​​സീ​​സ​​ണി​​ൽ ഇ​​തു​​വ​​രെ​​യു​​ള്ള ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന സ്കോ​​റാ​​ണ്. മാ​​ത്ര​​മ​​ല്ല, ഐ​​പി​​എ​​ൽ ച​​രി​​ത്ര​​ത്തി​​ൽ ചേ​​സിം​​ഗ് ഇ​​ന്നിം​​ഗ്സി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന സ്കോ​​റും ഇ​​തു​​ത​​ന്നെ. 13 വ​​ർ​​ഷം മു​​ന്പ് പ​​ഞ്ചാ​​ബി​​നാ​​യി പോ​​ൾ വാ​​ൽ​​ത്താ​​ട്ടി നേ​​ടി​​യ 120 നോ​​ട്ടൗ​​ട്ട് ഇ​​തോ​​ടെ പ​​ഴ​​ങ്ക​​ഥ​​.


Source link

Exit mobile version