തീവ്രവാദം: സിഡ്നിയിൽ ഏഴു കൗമാരക്കാർ അറസ്റ്റിൽ


സി​​​​​ഡ്നി: ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യി​​​​​ലെ സി​​​​​ഡ്നി​​​​യി​​​​ൽ പ​​​​​ള്ളി​​​​​യി​​​​​ൽ പ്ര​​​​​സം​​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ബി​​​​ഷ​​​​പ്പി​​​​നെ കു​​​​ത്തി​​പ്പ​​രി​​​​ക്കേ​​​​ൽ​​​​പ്പി​​​​ച്ച സം​​​​ഭ​​​​വ​​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ഏ​​​​ഴ് കൗ​​​​മാ​​​​ര​​​​ക്കാ​​​​രെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ്ചെ​​​​യ്തു. അ​​​​ക്ര​​​​മ​​​​ത്തെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​ വി​​​​ധ​​​​ത്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​വ​​​​രെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യാ​​​​ണ് 15 നും 17 ​​​​നും ഇ​​​​ട​​​​യി​​​​ലു​​​​ള്ള​​​​വ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. മ​​​​ത​​​​പ​​​​ര​​​​മാ​​​​യ വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ അ​​​​ക്ര​​​​മം പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കാ​​​​ൻ ഇ​​​​വ​​​​ർ ശ്ര​​​​മി​​​​ച്ചു​​​​വെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​താ​​​​യി ന്യൂ​​​​സൗ​​​​ത്ത് വെ​​​​യി​​​​ൽ​​​​സ് പോ​​​​ലീ​​​​സ് ഡെ​​​​പ്യൂ​​​​ട്ടി ക​​​​മ്മീ​​ഷ​​​​ണ​​​​ർ ഡേ​​​​വി​​​​ഡ് ഹ​​​​ഡ്സ​​​​ൺ പ​​​​റ​​​​ഞ്ഞു. ക​​​​ഴി​​​​ഞ്ഞ 15 ന് ​​​​ബി​​​​ഷ​​​​പ്പി​​​​നെ​​​​തി​​​​രേ ന​​​​ട​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പ​​തി​​നാ​​റു​​കാ​​​​ര​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു. അ​​​​​സീ​​​​​റി​​​​​യ​​​​​ൻ ഓ​​​​​ർ​​​​​ത്ത​​​​​ഡോ​​​​​ക്സ് സ​​​​​ഭാ മെ​​​​​ത്രാ​​​​​ൻ മാ​​​​​ർ മാ​​​​​റി ഇ​​​​​മ്മാ​​​​​നു​​​​​വേ​​​​​ലാ​​​​​ണ് ആ​​​​​ക്ര​​​​​മി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​ത്.

മ​​​​​റ്റു മൂ​​​​​ന്നു​​പേ​​​​​ർ​​​​​ക്കു​​​​​കൂ​​​​​ടി പ​​​​​രി​​​​​ക്കേ​​​​റ്റി​​​​രു​​​​ന്നു. സി​​​​​ഡ്നി​​​​​യു​​​​​ടെ പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ പ്രാ​​​​​ന്ത​​​​​ത്തി​​​​​ലെ വൈ​​​​​ക്‌​​​​​ലി പ്ര​​​​​ദേ​​​​​ശ​​​​ത്തെ ക്രൈ​​​​​സ്റ്റ് ദ ​​​​​ഗു​​​​​ഡ് ഷെ​​​​​പ്പേ​​​​​​​​ഡ് പ​​​​​ള്ളി​​​​​യി​​​​ലാ​​​​ണു സം​​​​ഭ​​​​വം ന​​​​ട​​​​ന്ന​​​​ത്. ബൈ​​​​​ബി​​​​​ൾ ക്ലാ​​​​​സ് എ​​​​​ടു​​​​​ത്തു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കേ അ​​​​​ക്ര​​​​​മി അ​​​​​ൾ​​​​​ത്താ​​​​​ര​​​​​യി​​​​​ൽ ക​​​​​യ​​​​​റി ബി​​​​ഷ​​​​പ്പി​​​​ന്‍റെ ശി​​​​​ര​​​​​സി​​​​നു നേ​​​​​ർ​​​​​ക്ക് പ​​​​​ല​​​​​വ​​​​​ട്ടം കു​​​​​ത്തു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ആ​​​​ക്ര​​​​മ​​​​ണ​​​​ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ എ​​​​ടു​​​​ത്തു​​​​മാ​​​​റ്റാ​​​​ൻ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മാ​​​​യ എ​​​​ക്സി​​​​നോ​​​​ട് ഫെ​​​​ഡ​​​​റ​​​​ൽ കോ​​​​ട​​​​തി ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്നു.


Source link

Exit mobile version