ഇ-മൊബിലിറ്റി ആപ്പിലൂടെ അടയ്ക്കുന്ന പണം സ്വകാര്യ കമ്പനിക്ക്; ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ കേരള ഇ-മൊബിലിറ്റി ആപ്പിലൂടെ അടയ്ക്കുന്ന പണം സ്വകാര്യ കമ്പനി അക്കൗണ്ടിലേക്ക് പോകുന്നതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി എതിര്‍കക്ഷികളോടു വിശദീകരണം തേടി. സംസ്ഥാന സര്‍ക്കാര്‍, കെഎസ്ഇബി, വിജിലന്‍സ്, സ്റ്റാര്‍ട്ടപ് കമ്പനിയായ കോഴിക്കോട്ടെ ബിപിഎം പവര്‍ ലിമിറ്റഡ് എന്നീ എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാനും ഉത്തരവായി. വൈദ്യുതി ബോര്‍ഡ് സജ്ജമാക്കിയ ആപ്പിന്റെ പ്രവര്‍ത്തനം സ്വകാര്യ മേഖലയ്ക്ക് പൊതുപ്പണം ദുരുപയോഗം ചെയ്യാനുള്ള സംവിധാനമാകുന്നത് തടയണമെന്നാവശ്യപ്പെട്ടു പൊതുപ്രവര്‍ത്തകനായ എം.കെ. മൊയ്തീന്‍കുട്ടി നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ജസ്റ്റീസ് കെ. ബാബു, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. സര്‍ക്കാര്‍, സ്വകാര്യ ചാര്‍ജിംഗ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനാണ് കെഎസ്ഇബി കേരള ഇ-മൊബിലിറ്റി ആപ് ഏര്‍പ്പെടുത്തിയത്. ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ലൊക്കേഷന്‍ കണ്ടെത്താനും പണമടയ്ക്കാനും സാധിക്കുമെന്നായിരുന്നു വാഗ്ദാനം.
ബിപിഎം പവര്‍ ലിമിറ്റഡിന്റെ സോഫ്റ്റ്വേര്‍ സഹായം ഇതിനുണ്ടായിരുന്നു. എന്നാല്‍, കെഎസ്ഇബി ആപ്പിന്റെ പ്രവര്‍ത്തനത്തില്‍ തുടക്കംമുതലേ തകരാറുകളുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. ആപ് തുറക്കുമ്പോള്‍, ‘ചാര്‍ജ്മോഡ്’ എന്ന മറ്റൊരു ആപ് ഡൗണ്‍ലോഡ് ചെയ്യാനുള്ള നിര്‍ദേശമാണു ലഭിക്കുന്നത്. ഇതിലടയ്ക്കുന്ന പണം സ്വകാര്യസ്ഥാപനമായ ബിപിഎം ലിമിറ്റഡിന്റെ അക്കൗണ്ടിലേക്കാണ് പോകുന്നത്. പണം 24 മണിക്കൂറിനകം കെഎസ്ഇബിയുടെ അക്കൗണ്ടിലെത്തുമെന്നാണ് വിവരാവകാശരേഖ പ്രകാരം ലഭിച്ച മറുപടി. ബിപിഎമ്മില്‍ ഓഹരി പങ്കാളിത്തമുള്ള ഇന്ദിരബാബു എനര്‍ജി വെഞ്ച്വേഴ്സ് എന്ന സ്ഥാപനത്തിനായി കെഎസ്ഇബി എന്‍ജിനിയര്‍മാര്‍ കണ്‍സള്‍ട്ടന്റുമാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമവിരുദ്ധമായ നടപടിയാണ് ആപ്പിന്റെ പേരില്‍ നടക്കുന്നതെന്ന് ആരോപിച്ചാണ് ഹര്‍ജി.

Source link