INDIALATEST NEWS

‘വാരാണസിയിലെ സാധാരണക്കാരന്റെ വീട്ടിൽ മോദി പോയിട്ടുണ്ടോ, ജനങ്ങളുടെ വീട്ടിൽ നേരിട്ടെത്തിയ നേതാവാണ് രാഹുൽ’

‘വാരാണസിയിലെ സാധാരണക്കാരന്റെ വീട്ടിൽ മോദി പോയിട്ടുണ്ടോ, ജനങ്ങളുടെ വീട്ടിൽ നേരിട്ടെത്തിയ നേതാവാണ് രാഹുൽ’ – Latest News | Manorama Online

‘വാരാണസിയിലെ സാധാരണക്കാരന്റെ വീട്ടിൽ മോദി പോയിട്ടുണ്ടോ, ജനങ്ങളുടെ വീട്ടിൽ നേരിട്ടെത്തിയ നേതാവാണ് രാഹുൽ’

മനോരമ ലേഖകൻ

Published: April 24 , 2024 09:30 PM IST

Updated: April 24, 2024 09:56 PM IST

1 minute Read

പ്രിയങ്ക ഗാന്ധി

എടക്കര (മലപ്പുറം)∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ സ്വന്തം മണ്ഡലമായ വാരാണസിയിലെ സാധാരണക്കാരന്റെ വീട്ടിൽ പോയിട്ടുണ്ടോയെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. വാരാണസിക്കാർക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ അവരുടെ എംപിയെ കാണാൻ പോലും കിട്ടാറില്ലെന്നും ഏതെങ്കിലും പദ്ധതികളുടെ ഉദ്ഘാടനത്തിനു മാത്രമാണു മോദി മണ്ഡലം സന്ദർശിക്കാറുള്ളതെന്നും അവർ കുറ്റപ്പെടുത്തി. എന്നാൽ പ്രളയമുൾപ്പെടെ വയനാട് മണ്ഡലത്തിൽ പ്രശ്നങ്ങളുണ്ടായപ്പോൾ രാഹുൽ ഗാന്ധി ജനങ്ങളുടെ വീടുകളിൽ നേരിട്ടെത്തി ആശ്വാസമേകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. 

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് രാജ്യത്തെ കർഷകർ യാചിച്ചപ്പോൾ പ്രധാനമന്ത്രി അവരെ തിരിഞ്ഞുനോക്കിയിട്ടില്ല. സുഹൃത്തുക്കളുടെ 10 ലക്ഷം കോടി വരുന്ന കടം എഴുതിത്തള്ളുന്ന തിരക്കിലായിരുന്നു അദ്ദേഹം. കഴിഞ്ഞ 10 വർഷമായി ബിജെപി ഇന്ത്യയെ മതത്തിന്റെ പേരിൽ വിഭജിക്കാൻ ശ്രമിച്ചപ്പോൾ കാൽമുട്ടുവേദന മറന്ന് ആയിരക്കണക്കിനു കിലോമീറ്ററുകൾ നടന്നു തന്റെ സഹോദരൻ രാജ്യത്തെ ഒരുമിപ്പിക്കാൻ പ്രയത്നിക്കുകയായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു. 

ബിജെപിയെ എതിർക്കുന്നതിനു പകരം കേരള മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ മാത്രം ആക്രമിക്കുകയാണു ചെയ്യുന്നതെന്നും അവർ കുറ്റപ്പെടുത്തി. സാക്ഷരതയിൽ ഏറെ മുന്നിലായിട്ടും കേരളം തൊഴിൽരഹിതരുടെ എണ്ണത്തിൽ ഉയർന്നു നിൽക്കുന്നത് പിടിപ്പുകേടുകൊണ്ടാണ്. വിദ്യാഭ്യാസരംഗത്തും തൊഴിൽ രംഗത്തും കോൺഗ്രസ് സർക്കാരുകളുടെ കാലത്ത് വലിയ മുന്നേറ്റമാണുണ്ടാക്കിയിട്ടുള്ളതെന്നും പ്രിയങ്ക പറഞ്ഞു. 

English Summary:
Priyanka Gandhi criticises Prime minister Narendra Modi

mo-politics-leaders-rahulgandhi 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-priyankagandhi 6ups98anf28bim8u4sdaf6ihi mo-politics-leaders-narendramodi


Source link

Related Articles

Back to top button