CINEMA

പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കറെ പൂട്ടി വിഷ്ണു ഉണ്ണികൃഷ്ണൻ

പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കറെ പൂട്ടി വിഷ്ണു ഉണ്ണികൃഷ്ണൻ | Vishnu Unnikrishnan Facebook Page

പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കറെ പൂട്ടി വിഷ്ണു ഉണ്ണികൃഷ്ണൻ

മനോരമ ലേഖകൻ

Published: April 24 , 2024 03:34 PM IST

Updated: April 24, 2024 04:22 PM IST

1 minute Read

വിഷ്ണു ഉണ്ണികൃഷ്ണൻ

ഹാക്ക് ചെയ്യപ്പെട്ട ഫെയ്സ്ബുക് പേജ് തിരികെ കിട്ടിയെന്ന് അറിയിച്ച് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. ഹാക്കർ ലോഗ് ചെയ്തതു പാക്കിസ്ഥാനില്‍ നിന്നാണെന്നും ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് 24 മണിക്കൂറിനുള്ളിൽ പേജ് തിരിച്ചു പിടിക്കാൻ സഹായിച്ചവർക്ക് നന്ദി പറയുന്നുവെന്നും വിഷ്ണു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

‘‘എന്റെ ഫെയ്സ്ബുക് പേജ് തിരിച്ചു കിട്ടി. പേജിലെ വശപിശക് പോസ്റ്റുകൾ കണ്ട്, ഹാക്കിങ് ആണെന്ന് മനസിലാക്കി ഉടനെ എന്നെ വിവരം അറിയിക്കാൻ ശ്രമിച്ച ആയിരക്കണക്കിന് സുഹൃത്തുക്കൾക്ക് നന്ദി. ഇന്നലെ മുതൽ എന്റെ ഫെയ്സ്ബുക് പേജ് ആരോ ഹാക്ക് ചെയ്തെടുത്ത്‌ പല തരത്തിലുള്ള അശ്ലീല ചിത്രങ്ങളും വിഡിയോയും പോസ്റ്റ്‌ ചെയ്യുകയും, ചിലരോടു പണം ആവശ്യപ്പെട്ടു മെസേജ് അയയ്ക്കുകയും ചെയ്തതായി അറിഞ്ഞു.

ഇന്നലെ രാത്രി തന്നെ സൈബർ സെല്ലിൽ വിവരം അറിയിക്കുകയും ഫെയ്സ്ബുക്കിൽ റിപ്പോർട്ട്‌ ചെയ്യുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടുകയും 24 മണിക്കൂറിനുള്ളിൽ പേജ് തിരിച്ചു പിടിച്ചു തരുകയും ചെയ്യാൻ സഹായിച്ച ജിനു ബ്രോയ്ക്കും (ജിനു ബെൻ), ജിയാസ് ജമാലിനും ഒരു ലോഡ് നന്ദി. ഹാക്കർ ലോഗിൻ ചെയ്തിരിക്കുന്നതായി കണ്ടത് പാക്കിസ്ഥാനിൽ നിന്നാണ്,” വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നു.
കഴിഞ്ഞ ദിവസം വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫെയ്സ്ബുക് പേജിലെ പോസ്റ്റുകൾ കണ്ടവർ കുറച്ചൊന്നുമല്ല ഞെട്ടിയത്. നേരം വെളുക്കും മുൻപേ കുറെയേറെ അശ്‌ളീല ചിത്രങ്ങൾ ഈ പേജിൽ പോസ്റ്റ് ചെയ്യപ്പെട്ടു. ഇക്കാര്യം സുഹൃത്തുക്കളാണ് വിഷ്ണുവിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഫെയ്സ്ബുക് ഹാക്ക് ചെയ്യപ്പെട്ട വിവരം താരം തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു.  

English Summary:
Actor Vishnu Unnikrishan’s facebook page hacked from Pakistan. The malayalam actor recovers the hacked facebook page and acknowledge the help of cyber cell.

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 6p1nu4n00hd9ossr7uin4bb229 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-vishnu-unnikrishnan


Source link

Related Articles

Back to top button