ശിവസേന സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞുവീണു
തിരഞ്ഞെടുപ്പ് റാലിക്കിടെ ഗഡ്കരി കുഴഞ്ഞുവീണു – Latest News | Manorama Online
ശിവസേന സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞുവീണു
ഓൺലൈൻ ഡെസ്ക്
Published: April 24 , 2024 05:00 PM IST
1 minute Read
നിതിന്‍ ഗഡ്കരി.ചിത്രം:ജോസ്കുട്ടി പനയ്ക്കൽ∙മനോരമ
മുംബൈ∙ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു. യവത്മാളിലെ എൻഡിഎ സ്ഥാനാർഥി രാജശ്രീ പാട്ടീലിനു വേണ്ടി പ്രചാരണം നടത്തുന്നതിനിടയിലാണ് അദ്ദേഹം കുഴഞ്ഞുവീണത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ വിഭാഗം നയിക്കുന്ന ശിവസേന അംഗമാണു രാജശ്രീ.
തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയിലാണു ഗഡ്കരി കുഴഞ്ഞുവീണത്. സ്റ്റേജിലുണ്ടായ പ്രവർത്തകർ വേഗത്തിൽ അദ്ദേഹത്തെ താങ്ങിയെടുക്കുകയും അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ജനവിധി തേടിയ മണ്ഡലമായ നാഗ്പുരിലെ ബിജെപി സ്ഥാനാർഥിയാണ് ഗഡ്കരി.
English Summary:
Union Minister Nitin Gadkari faints during speech at poll rally
5bifoi55dpkuejhigu54evqrus mo-politics-leaders-nitingadkari 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-mumbainews mo-politics-elections-loksabhaelections2024
Source link