CINEMA

ദീപക്കിന്റെയും അപർണയുടെയും വിവാഹത്തിൽ തിളങ്ങി മഞ്ഞുമ്മൽ ബോയ്സ് ടീം

ദീപക്കിന്റെയും അപർണയുടെയും വിവാഹത്തിൽ തിളങ്ങി മഞ്ഞുമ്മൽ ബോയ്സ് ടീം | Aparna Das Deepak Parambol Marriage Reception Video

ദീപക്കിന്റെയും അപർണയുടെയും വിവാഹത്തിൽ തിളങ്ങി മഞ്ഞുമ്മൽ ബോയ്സ് ടീം

മനോരമ ലേഖകൻ

Published: April 24 , 2024 04:19 PM IST

1 minute Read

ദീപക് പറമ്പോലിന്റെയും അപർണയുടെയും വിവാഹ റിസപ്‌ഷനിൽ നിന്നും

താരസമ്പന്നമായി അപര്‍ണ ദാസ്– ദീപക് പറമ്പോൽ വിവാഹ റിസപ്ഷൻ. കൊച്ചിയിൽ വച്ചു നടന്ന റിസപ്ഷനിൽ മലയാള സിനിമാലോകത്തെ നിരവധിപേർ പങ്കെടുത്തു. ജയസൂര്യ, ആസിഫ് അലി, അപർണ ബാലമുരളി, വിനീത് ശ്രീനിവാസൻ, സിജു വിൽസണ്‍, സൈജു കുറിപ്പ് തുടങ്ങിയവർ തങ്ങളുടെ സാന്നിധ്യമറിയിച്ചു. ഈ വർഷം പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയായ മഞ്ഞുമ്മൽ ബോയ്സിലെ താരങ്ങളും കൂട്ടുകാരന് ആശംസകൾനേരാൻ ഒരുമിച്ചെത്തുകയുണ്ടായി.

‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപര്‍ണ, ‘മനോഹരം’ എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തില്‍ അപര്‍ണയ്‌ക്കൊപ്പം ദീപക് പറമ്പോലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ബീസ്റ്റ് എന്ന വിജയ് ചിത്രത്തിൽ തമിഴകത്ത് അരങ്ങേറിയ അപർണ കഴിഞ്ഞ വർഷം റിലീസ് ചെയ്ത ‘ഡാഡ’ എന്ന തമിഴ് ചിത്രത്തിൽ നായികയായി മികച്ച പ്രകടനത്തിലൂടെ കയ്യടി നേടിയിരുന്നു. ‘ആദികേശവ’യിലൂടെ കഴിഞ്ഞ വർഷം തന്നെ തെലുങ്കിലും അരങ്ങേറ്റം. സീക്രട്ട് ഹോം ആണ് അവസാനം റിലീസിനെത്തിയ സിനിമ. മാളികപ്പുറം ടീം ഒന്നിക്കുന്ന ആനന്ദ് ശ്രീബാലയാണ് പുതിയ പ്രോജക്ട്. മാളികപ്പുറം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള തിരക്കഥയൊരുക്കി വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണയും അർജുൻ അശോകനുമാണ് പ്രധാന വേഷത്തിലെത്തുന്നത്.
വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ് ദീപക് പറമ്പോൽ സിനിമയിലേക്കെത്തുന്നത്. തട്ടത്തിൻ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാർ, ക്യാപ്റ്റൻ, ബി.ടെക്ക്, കണ്ണൂർ സ്ക്വാഡ് തുടങ്ങി അടുത്തിടെ വമ്പൻ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സിൽ നിൽക്കുകയാണ് ദീപക് പറമ്പോളിന്റെ അഭിനയ ജീവിതം. ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ആണ് നടന്റെ പുതിയ റിലീസ്.

English Summary:
Aparna Das and Deepak Parambol Marriage Reception Video

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-aparna-das mo-celebrity-celebritywedding p6pskqgdlbjbhfq6d8b1kud75 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-deepakparambol


Source link

Related Articles

Back to top button