വിസ്മയകാഴ്ചകളുടെ ‘മോഹൻലാൽ’ ടച്ച്; ‘ബറോസ്’ ബിഹൈൻഡ് ദ് സീൻസ്
വിസ്മയകാഴ്ചകളുടെ ‘മോഹൻലാൽ’ ടച്ച്; ‘ബറോസ്’ ബിഹൈൻഡ് ദ് സീൻസ് | Barroz movie behind the scenes
വിസ്മയകാഴ്ചകളുടെ ‘മോഹൻലാൽ’ ടച്ച്; ‘ബറോസ്’ ബിഹൈൻഡ് ദ് സീൻസ്
മനോരമ ലേഖകൻ
Published: April 24 , 2024 04:45 PM IST
1 minute Read
‘ബറോസ്’ ബിഹൈൻഡ് ദ് സീൻസ് വിഡിയോയിൽ നിന്നും
മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ബറോസിന്റെ’ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. ഒരേ സമയം സംവിധായകനായും അഭിനേതാവായും സെറ്റിൽ നിറയുന്ന മോഹൻലാലിനെ വിഡിയോയിൽ കാണാം. സിനിമാ പ്രേമികൾക്കായി അതിഗംഭീര കാഴ്ചാനുഭവമാകും മോഹൻലാൽ ഒരുക്കി വച്ചിരിക്കുന്നതെന്ന് മേക്കിങ് വിഡിയോയിൽ നിന്നും വ്യക്തമാണ്.
അതേസമയം ചിത്രം റിലീസിനൊരുങ്ങുകയാണ്. ഹോളിവുഡിലെ സോണി സ്റ്റുഡിയോസിലാണ് ‘ബറോസി’ന്റെ അവസാനഘട്ട മിനുക്കുപണികൾ നടക്കുന്നത്. ബറോസിന്റെ ഓരോ വാർത്തകളും ചിത്രത്തെ ആവേശ കൊടുമുടിയിലെത്തിക്കുന്നുവെന്നാണ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. സൂപ്പർതാരത്തിന്റെ ആദ്യ സംവിധാന സംരംഭമെന്ന നിലയിലും വൻ പ്രതീക്ഷയിലാണ് സിനിമാ ലോകം. സിനിമയുടെ റീ റെക്കോര്‍ഡിങ്ങിന്റെ പ്രധാനഭാഗം അമേരിക്കയിലെ ലൊസാഞ്ചലസില്‍ പൂര്‍ത്തിയായിരുന്നു. ബറോസിന്റെ സ്പെഷല്‍ എഫക്ട്സ് ഇന്ത്യയിലും തായ്‍ലാന്‍ഡിലുമാണ് ചെയ്യുന്നത്. മറ്റു ജോലികള്‍ മിക്കതും പൂര്‍ത്തിയായി.
‘ബറോസ്’ ബിഹൈൻഡ് ദ് സീൻസ് വിഡിയോയിൽ നിന്നും
2019 ഏപ്രിലിൽ പ്രഖ്യാപിക്കപ്പെട്ട ‘ബറോസിന്റെ’ ഔദ്യോഗിക ലോഞ്ച് കഴിഞ്ഞ വർഷം മാർച്ച് 24നായിരുന്നു. ത്രിഡി സാങ്കേതിക വിദ്യയിൽ അതിനൂതനമായ ടെക്നോളജികൾ ഉപയോഗിച്ചാണ് മോഹൻലാൽ ചിത്രം ഒരുക്കുന്നത്. മൈ ഡിയർ കുട്ടിച്ചാത്തനിലും മറ്റും പരീക്ഷിച്ച ഗ്രാവിറ്റി ഇല്യൂഷൻ എന്ന ടെക്നിക് ഈ ചിത്രത്തിലും ഉപയോഗിക്കുന്നുണ്ട്. കുട്ടിച്ചാത്തനിലെ ‘ആലിപ്പഴം പെറുക്കാൻ’ എന്ന ഗാനത്തിലാണ് ഈ വിദ്യ മലയാളത്തിൽ ആദ്യം പരീക്ഷിച്ചത്.
‘ബറോസ്’ ബിഹൈൻഡ് ദ് സീൻസ് വിഡിയോയിൽ നിന്നും
ജിജോ പുന്നൂസിന്റെ ‘ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന കഥയെ ആധാരമാക്കി മോഹന്‍ലാല്‍ അണിയിച്ചൊരുക്കുന്ന സിനിമയാണ് ബറോസ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സിനിമയുടെ തിരക്കഥയും ജിജോ പുന്നൂസ് തന്നെയാണ്. കേന്ദ്രകഥാപാത്രമാകുന്നത് മോഹന്‍ലാല്‍ തന്നെയാണെങ്കിലും 45 വര്‍ഷത്തെ സിനിമാജീവിതത്തില്‍ ആദ്യമായി ലാല്‍ സംവിധായകന്റെ കുപ്പായമണിയുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ സവിശേഷത. സന്തോഷ് ശിവനാണ് ഛായാഗ്രഹണം. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്. പ്രമുഖ കലാസംവിധായകന്‍ സന്തോഷ് രാമനാണ് സിനിമയിലെ മറ്റൊരു നിര്‍ണായക ഘടകം. സംഗീതം ലിഡിയന്‍ നാദസ്വരം.
‘ബറോസ്’ ബിഹൈൻഡ് ദ് സീൻസ് വിഡിയോയിൽ നിന്നും
ചിത്രത്തിൽ മോഹൻലാലിന് രണ്ടു ഗെറ്റപ്പുകളുണ്ട്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധിസൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്.വാസ്കോ ഡി ഗാമയുടെ അമൂല്യസമ്പത്തിന്റെ കാവല്‍ക്കാരനായ ബറോസ് 400 വര്‍ഷത്തിനിപ്പുറം ആ നിധി അതിന്റെ യഥാര്‍ഥ അവകാശിക്ക് കൈമാറാന്‍ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
‘ബറോസ്’ ബിഹൈൻഡ് ദ് സീൻസ് വിഡിയോയിൽ നിന്നും
‘ബറോസ്’ ബിഹൈൻഡ് ദ് സീൻസ് വിഡിയോയിൽ നിന്നും
മലയാളത്തിലെയും മറ്റ് ഇന്ത്യന്‍ ഭാഷകളിലെയും അമേരിക്ക, സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലെയും മികച്ച അഭിനേതാക്കള്‍ സിനിമയുടെ ഭാഗമാണ്. റാഫേല്‍ അര്‍മാഗോ, പാസ് വേഗ, സെസാര്‍ ലോറെന്റോ തുടങ്ങിയവര്‍ പ്രധാന റോളുകളില്‍ത്തന്നെ രംഗത്തെത്തും.
English Summary:
Barroz movie behind the scenes
7rmhshc601rd4u1rlqhkve1umi-list mo-entertainment-titles0-barroz mo-entertainment-movie-mohanlal mo-entertainment-common-malayalammovienews 6qlrojvhtainuvqbvvut3e3blj f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link