ജീവിതത്തിൽ ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുന്നവർ; പേരിന്റെ ആദ്യാക്ഷരം 'I' ആണോ?
ജീവിതത്തിൽ ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുന്നവർ; പേരിന്റെ ആദ്യാക്ഷരം ‘I’ ആണോ? – Personality analysis of people whose name starts with Letter ‘I’
ജീവിതത്തിൽ ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുന്നവർ; പേരിന്റെ ആദ്യാക്ഷരം ‘I’ ആണോ?
വെബ്‍ ഡെസ്ക്
Published: April 24 , 2024 12:15 PM IST
1 minute Read
മാനവികത നിറഞ്ഞുനിൽക്കുന്ന അക്ഷരമാണ്
എവിടെയും നേതൃസ്ഥാനത്തെത്താനാണ് ഇവർക്ക് ഇഷ്ടം
Image Credit: Harper 3D/ Shutterstock
ഓരോ അക്ഷരത്തിനും ഓരോ സ്വഭാവം ഉണ്ട്. അതിന്റെ പ്രതിഫലനം വ്യക്തിയുടെ ജീവിതത്തിലും പ്രതിഫലിക്കുമെന്ന് പറയപ്പെടുന്നു. തികച്ചും സ്വതന്ത്രവും വികാരപ്രധാനവുമായ അക്ഷരമാണ് I. സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കു മുൻതൂക്കം നൽകും. പലപ്പോഴും ആദർശവാദിയും അപ്രായോഗിക സമീപനവുമായിരിക്കും. കാല്പനിക മനോഭാവം പുലർത്തും. മാനവികത നിറഞ്ഞുനിൽക്കുന്ന അക്ഷരമാണ്. സ്വാർഥരും അഹംഭാവികളുമാണ് ഇവർ. അമിത ആത്മവിശ്വാസമാണ് ഇവർക്ക്. അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ വാക്കുകൾക്ക് യാതൊരു വിലയും കൊടുക്കില്ല. ആഡംബര പ്രിയരാണ്. മറ്റുള്ളവർ ഇവരെ റോൾ മോഡലാക്കണമെന്ന് ആഗ്രിക്കുന്നവരാണ്.
എവിടെയും നേതൃസ്ഥാനത്തെത്താനാണ് ഇവർക്ക് ഇഷ്ടം. ജീവിതത്തിൽ ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുന്നവരാണ്. പരാജയം ഇവർക്ക് സഹിക്കാൻ പറ്റില്ല. വിജയം മതിമറന്ന് ആഘോഷിക്കുകയും ചെയ്യും. ഈശ്വരവിശ്വാസം കുറവാണ്. ഏത് വിജയവും തന്റെ മാത്രം കഴിവുകൊണ്ട് നേടിയെടുത്തതാണെന്ന് ഇവർ ഉറച്ചു വിശ്വസിക്കുന്നു. എന്തിരുന്നാലും ഈ അക്ഷരത്തിൽ പേര് തുടങ്ങുന്ന മിക്കവരും പ്രശസ്തിക്കർഹരാകും.
English Summary:
Personality analysis of people whose name starts with Letter ‘I’
mo-astrology-luckythings 57c9fr9kun2280cee279v1hhem 30fc1d2hfjh5vdns5f4k730mkn-list mo-astrology-goodluck 7os2b6vp2m6ij0ejr42qn6n2kh-list
Source link