INDIALATEST NEWS

‘റോബർട്ട് വാധ്‌ര സ്ഥാനാർഥിയാകണം’; അമേഠിയിലെ കോൺഗ്രസ് ഓഫിസിനു മുന്നിൽ പോസ്റ്ററുകൾ

അമേഠിയിലെ കോൺഗ്രസ് ഓഫീസിനു മുന്നിൽ വീണ്ടും പോസ്റ്ററുകൾ | Posters again infront of Congress office in Amethi for Robert Vadra | National News | Malayalam News | Manorama News

‘റോബർട്ട് വാധ്‌ര സ്ഥാനാർഥിയാകണം’; അമേഠിയിലെ കോൺഗ്രസ് ഓഫിസിനു മുന്നിൽ പോസ്റ്ററുകൾ

ഓൺലൈൻ ഡെസ്ക്

Published: April 24 , 2024 10:57 AM IST

1 minute Read

റോബർട്ട് വാധ്‌ര

ലക്നൗ ∙ അമേഠിയിൽ കോൺഗ്രസ് ഓഫിസിനു മുന്നിൽ റോബർട്ട് വാധ്‌രയ്ക്കായി പോസ്റ്ററുകൾ. ഗൗരിഗഞ്ചിലെ കോൺഗ്രസ് ഓഫിസിനു പുറത്താണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ  റോബർട്ട് വാധ്‌ര  അമേഠിയിൽ കോൺഗ്രസ് സ്ഥാനാർഥിയാകണമെന്നാണ് ആവശ്യം.നേരത്തേ, മണ്ഡലത്തിൽ മത്സരിക്കണമെന്ന് താൽപര്യം പ്രകടിപ്പിച്ച് റോബർട്ട് വാധ്‌ര രംഗത്തെത്തിയിരുന്നു. ജനം തന്റെ സ്ഥാനാർഥിത്വം ആവശ്യപ്പെടുന്നുവെന്നാണു വാധ്‌ര പറഞ്ഞത്. രാഹുൽ ഗാന്ധിയെ അമേഠിയിൽ സ്ഥാനാർഥിയാകാൻ വെല്ലുവിളിച്ച് കഴിഞ്ഞദിവസം ബിജെപി സ്ഥാനാർഥി സ്മൃതി ഇറാനി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണു  വാധ്‌രയെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ സ്മൃതി ഇറാനിയാണു  രാഹുലിനെ പരാജയപ്പെടുത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ മേയ് 20നാണ് അമേഠിയിൽ വോട്ടെടുപ്പ്. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് സ്ഥാനാർഥി രാഹുലായിരുന്നു. സോണിയ ഗാന്ധിയും രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും അമേഠിയിൽ എംപിമാരായിരുന്നു. വയനാട്ടിൽ സ്ഥാനാർഥിയായ രാഹുൽ പാർട്ടി ആവശ്യപ്പെട്ടാൽ അമേഠിയിലും മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

English Summary:
Posters again infront of Congress office in Amethi for Robert Vadra

mo-politics-leaders-rahulgandhi 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-smritiirani mo-news-national-personalities-robertvadra 620r3m6cae1k8cpt7bnalra10 mo-politics-elections-loksabhaelections2024


Source link

Related Articles

Back to top button