CINEMA

22ാം പിറന്നാൾ ആഘോഷമാക്കി സാനിയ; വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനം

22ാം പിറന്നാൾ ആഘോഷമാക്കി സാനിയ; വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനം | Saniya Iyappan Birthday

22ാം പിറന്നാൾ ആഘോഷമാക്കി സാനിയ; വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനം

മനോരമ ലേഖകൻ

Published: April 24 , 2024 09:54 AM IST

1 minute Read

സാനിയ ഇയ്യപ്പൻ. ചിത്രത്തിനു കടപ്പാട്: www.instagram.com/_saniya_iyappan_/

ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷമാക്കി സാനിയ ഇയ്യപ്പൻ. അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഗോവയിലായിരുന്നു നടിയുടെ പിറന്നാൾ ആഘോഷം. കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ സാനിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു.

താരങ്ങൾ ഉൾപ്പടെ നിരവധിപ്പേരാണ് സാനിയയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്. അതേസമയം നടിയുടെ വസ്ത്രധാരണത്തെ വിമർശിച്ചും കമന്റുകളെത്തി. വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ വിമർശനം ഏറ്റുവാങ്ങേണ്ടി വരുന്ന താരമാണ് സാനിയ. പിറന്നാളിന് തിരഞ്ഞെടുത്ത ഈ വസ്ത്രവും ഇത്തരക്കാർക്കുള്ള മറുപടിയാണെന്നാണ് നടിയുടെ ആരാധകര്‍ പറയുന്നത്.

റിയാലിറ്റി ഷോയിലൂടെ എത്തി സിനിമയിൽ സജീവമായ സാനിയ മോഡലിങ്ങിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി. ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം.

പിന്നീട് പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റർഡേ നൈറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി എത്തി. ഈ മാസം റിലീസ് ചെയ്ത ചിത്രത്തിലെ സാനിയയുടെ പ്രകടനത്തിന് പ്രശംസ ലഭിക്കുന്നുണ്ട്. എമ്പുരാൻ നടിയുടെ പുതിയ പ്രോജക്ട്.

English Summary:
Negative Comments Under Saniya Iyappan’s Birthday Photos

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-saniyaiyappan mo-entertainment-common-malayalammovienews 4ti1l6cmipopv5il1re11fkvhm f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie




Source link

Related Articles

Back to top button