INDIA

മോദിയെ അധിക്ഷേപിച്ചാൽ വീട്ടിൽ മടങ്ങിയെത്തില്ല: ഭീഷണിയുമായി കേന്ദ്രമന്ത്രി നാരായൺ റാണെ

മോദിയെ അധിക്ഷേപിച്ചാൽ വീട്ടിൽ മടങ്ങിയെത്തില്ല: ഭീഷണിയുമായി കേന്ദ്രമന്ത്രി നാരായൺ റാണെ – Narayan Rane says If you insult Modi, you will not return home – Manorama Online | Malayalam News | Manorama News

മോദിയെ അധിക്ഷേപിച്ചാൽ വീട്ടിൽ മടങ്ങിയെത്തില്ല: ഭീഷണിയുമായി കേന്ദ്രമന്ത്രി നാരായൺ റാണെ

ഓൺലൈൻ ഡെസ്‍ക്

Published: April 24 , 2024 08:34 AM IST

1 minute Read

നാരായണ്‍ റാണെ (facebook/MeNarayanRane)

സിന്ധുദുർഗ് ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആരെങ്കിലും അധിക്ഷേപിച്ചാൽ അവർ വീട്ടിൽ മടങ്ങിയെത്തില്ലെന്ന മുന്നറിയിപ്പുമായി കേന്ദ്രമന്ത്രിയും രത്നാഗിരി–സിന്ധുദുർഗിൽ നിന്നുള്ള ബിജെപി സ്ഥാനാർഥിയുമായ നാരായൺ റാണെ. 

മഹാവികാസ് അഘാഡി സിന്ധുദുർഗിൽ റാലി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഭീഷണി. ‘റാലികളും സമ്മേളനങ്ങളും ജനാധിപത്യത്തിന്റെ ഭാഗമാണ്. അതിനെ അംഗീകരിക്കുന്നു. എന്നാൽ, നരേന്ദ്ര മോദിക്കെതിരെ ആരെങ്കിലും മോശം ഭാഷ ഉപയോഗിച്ചാൽ അവരെ തിരിച്ചുവിടില്ല’– തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കവേ റാണെ പറഞ്ഞു. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെക്കെതിരെയും അദ്ദേഹം കടുത്ത വിമർശനങ്ങൾ ഉയർത്തി. 

കോവിഡ് സമയത്ത് മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ്, വാക്സീൻ കമ്പനികളിൽ നിന്ന് 15% കമ്മിഷൻ പറ്റാൻ ശ്രമിച്ച വ്യക്തിയാണെന്നും അദ്ദേഹം ആരോപിച്ചു.

English Summary:
Narayan Rane says If you insult Modi, you will not return home

5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list 420jpfhah22j2nqtmr690qeqqn mo-news-world-countries-india-indianews mo-news-national-personalities-narayanrane mo-politics-leaders-narendramodi


Source link

Related Articles

Back to top button