വീസ പുതുക്കി നൽകില്ലെന്ന് കേന്ദ്രം; ഓസ്ട്രേലിയൻ മാധ്യമപ്രവർത്തക ഇന്ത്യ വിട്ടു – Government of India will not renew visa; Australian journalist Avani Dias left India | India News, Malayalam News | Manorama Online | Manorama News
വീസ പുതുക്കി നൽകില്ലെന്ന് കേന്ദ്രം; ഓസ്ട്രേലിയൻ മാധ്യമപ്രവർത്തക ഇന്ത്യ വിട്ടു
മനോരമ ലേഖകൻ
Published: April 24 , 2024 03:44 AM IST
1 minute Read
അവനി ഡയസ്
ന്യൂഡൽഹി ∙ വീസ പുതുക്കിനൽകാൻ കേന്ദ്രം വിസമ്മതിച്ചതിനു പിന്നാലെ ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ (എബിസി) ദക്ഷിണേഷ്യ ബ്യൂറോ ചീഫ് അവനി ഡയസ് ഇന്ത്യ വിട്ടു. റിപ്പോർട്ടിങ് അതിരുകടക്കുന്നതായി ആരോപിച്ചാണ് ശ്രീലങ്കൻ–ഓസ്ട്രേലിയൻ മാധ്യമപ്രവർത്തകയുടെ വീസ പുതുക്കി നൽകാതിരുന്നത്.
ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ കാനഡ മേധാവിയായ ഹർദീപ് സിങ് നിജ്ജാറിന്റെ വധം ഉൾപ്പെടെ ഒട്ടേറെ സംഭവങ്ങളിൽ വിശകലന റിപ്പോർട്ടുകൾ തയാറാക്കിയ അവനിക്ക് ലോക്സഭാ തിരഞ്ഞെടുപ്പു റിപ്പോർട്ടിങ്ങിനുള്ള അനുമതിയും ലഭിച്ചിരുന്നില്ല. എബിസി വാർത്താ പരമ്പരയിൽ നിജ്ജാർ വധത്തെക്കുറിച്ചുള്ള എപ്പിസോഡിന് ഇന്ത്യയിൽ യുട്യൂബ് വിലക്കും ഏർപ്പെടുത്തി.
ഓസ്ട്രേലിയൻ സർക്കാർ ഇടപെട്ടതോടെ 2 മാസത്തേക്കു കൂടി വീസ നീട്ടിക്കൊടുത്തെങ്കിലും 19ന് മടക്കയാത്രയ്ക്ക് തൊട്ടുമുൻപു മാത്രമാണ് അക്കാര്യം അറിയിച്ചതെന്ന് അവനി സമൂഹമാധ്യമത്തിൽ കുറിച്ചു. കഴിഞ്ഞ രണ്ടര വർഷമായി ഇന്ത്യയിൽ പ്രവർത്തിക്കുകയായിരുന്നു.
English Summary:
Government of India will not renew visa; Australian journalist Avani Dias left India
mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 5h9pvv8dqlfpn40krg7p1t1rsl mo-legislature-governmentofindia
Source link