SPORTS
എറണാകുളം ഫൈനലിൽ

പാലക്കാട്: എടക്കാട് യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ നടക്കുന്ന 48-ാമത് സംസ്ഥാന ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ എറണാകുളം ഫൈനലിൽ. ഓവർ ടൈം ത്രില്ലർ പോരാട്ടത്തിലൂടെ സെമിയിൽ കോഴിക്കോടിനെ കീഴടക്കിയാണ് എറണാകുളം ഫൈനലിലേക്ക് മാർച്ച് ചെയ്തത്. സ്കോർ: 74-72. എറണാകുളത്തിനായി അമാൻഡ മരിയ റോച്ച 26ഉം ട്രിയോണ ആൻ ഫിലിപ്പ് 10ഉം പോയിന്റ് നേടി. കോഴിക്കോടിന്റെ കെ. അർത്തിക 30ഉം ടി. ഹീര 13ഉം പോയിന്റ് സ്വന്തമാക്കി.
Source link