SPORTS
ആദ്യപാദം ഒഡീഷയ്ക്ക്
ഭുവനേശ്വർ: ഐഎസ്എൽ ഫുട്ബോൾ ആദ്യപാദ സെമിയിൽ ഒഡീഷ എഫ്സിക്കു ജയം. കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒഡീഷ 2-1ന് മോഹൻ ബഗാൻ സൂപ്പർ ജയ്ന്റിനെ കീഴടക്കി. മൂന്നാം മിനിറ്റിൽ മൻവീർ സിംഗിലൂടെ മോഹൻ ബഗാനായിരുന്നു ലീഡ് നേടിയത്. എന്നാൽ, കാർലോസ് ഡെൽഗാഡൊ (11’), റോയ് കൃഷ്ണ (39’) എന്നിവരിലൂടെ ഒഡീഷ ജയത്തിലേക്കു കുതിച്ചു.
67-ാം മിനിറ്റിൽ ബഗാന്റെ അർമാൻഡൊ സാദിക്കുവും 74-ാം മിനിറ്റിൽ ഡെൽഗാഡൊയും ചുവപ്പ് കാർഡ് കണ്ട് പുറത്തായി. രണ്ടാംപാദ സെമി കോൽക്കത്തയിൽ 28ന് നടക്കും.
Source link