കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ 2023-24 സീസണ് ഫൈനലിന്റെ വേദി തീരുമാനമായി. ഏത് നഗരത്തിൽ ഫൈനൽ നടക്കും എന്നതു സംബന്ധിച്ചുള്ള തീരുമാനമായിട്ടില്ല എന്നതാണ് ശ്രദ്ധേയം. അതേസമയം, ഫൈനലിൽ പ്രവേശിക്കുന്ന രണ്ടു ടീമുകളിൽ ലീഗ് റൗണ്ടിൽ ഉയർന്ന റാങ്കുള്ള ടീമിന്റെ ഹോം മത്സരമായാണ് കലാശപ്പോട്ടം അരങ്ങേറുക. ഐഎസ്എൽ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
മോഹൻ ബഗാൻ സൂപ്പർ ജയന്റ്, മുംബൈ സിറ്റി എഫ്സി, എഫ്സി ഗോവ, ഒഡീഷ എഫ്സി ടീമുകളാണ് യഥാക്രമം ആദ്യ നാല് സ്ഥാനങ്ങളിൽ. ഈ നാല് ടീമുകൾ തമ്മിലാണ് സെമി പോരാട്ടം. മേയ് നാലിനാണ് ഐഎസ്എൽ ഫൈനൽ.
Source link