ഐ​​പി​​എ​​ൽ ച​​രി​​ത്ര​​ത്തി​​ലെ എ​​ക്കാ​​ല​​ത്തെ​​യും മി​​ക​​ച്ച താ​​ര​​മോ യു​​സ്‌​വേ​​ന്ദ്ര ചാ​​ഹ​​ൽ?


ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ക​​ണ്ട എ​​ക്കാ​​ല​​ത്തെ​​യും മി​​ക​​ച്ച ബൗ​​ള​​ർ (ഗ്രേ​​റ്റ​​സ്റ്റ് ഓ​​ഫ് ഓ​​ൾ ടൈം ​​അ​​ഥ​​വാ ഗോ​​ട്ട്) ഹ​​രി​​യാ​​ന​​ക്കാ​​ര​​നാ​​യ യു​​സ്‌​വേ​​ന്ദ്ര ചാ​​ഹ​​ൽ ആ​​ണോ? ലെ​​ഗ് സ്പി​​ന്ന​​റാ​​യ ചാ​​ഹ​​ലി​​നെ ഐ​​പി​​എ​​ല്ലി​​ലെ ഗോ​​ട്ട് ആ​​യി പ​​രി​​ഗ​​ണി​​ക്കു​​ന്ന​​വ​​ർ ഏ​​റെ​​യു​​ണ്ട്. ചാ​​ഹ​​ൽ ഗോ​​ട്ടി​​ന്‍റെ പ​​രി​​സ​​ര​​ത്തു​​പോ​​ലു​​മി​​ല്ലെ​​ന്ന് നി​​രീ​​ക്ഷി​​ക്കു​​ന്ന​​വ​​രു​​മു​​ണ്ട്. എ​​ന്നാ​​ൽ, ഗോ​​ട്ട് നി​​ർ​​ണ​​യ​​ത്തി​​നു​​ള്ള അ​​ള​​വു​​കോ​​ൽ എ​​ന്താ​​ണെ​​ന്ന് ഇ​​തു​​വ​​രെ നി​​ഷ്ക​​ർ​​ഷി​​ച്ചി​​ട്ടി​​ല്ലെ​​ന്ന​​തി​​നാ​​ൽ ഐ​​പി​​എ​​ൽ ബൗ​​ള​​ർ​​മാ​​രി​​ൽ എ​​ക്കാ​​ല​​ത്തെ​​യും മി​​ക​​ച്ച താ​​ര​​മാ​​യി ചാ​​ഹ​​ലി​​നെ വി​​ശേ​​ഷി​​പ്പി​​ക്കാം. കാ​ര​ണം, ഐ​​പി​​എ​​ൽ ച​​രി​​ത്ര​​ത്തി​​ൽ 200 വി​​ക്ക​​റ്റ് തി​​ക​​ച്ച ഏ​​ക ബൗ​​ള​​റാ​​ണ് ചാ​​ഹ​​ൽ.

രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​നു​​വേ​​ണ്ടി ക​​ളി​​ക്കു​​ന്ന ചാ​​ഹ​​ൽ മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​ന് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ലാ​​ണ് ഐ​​പി​​എ​​ല്ലി​​ൽ 200 വി​​ക്ക​​റ്റ് പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്.


Source link

Exit mobile version