ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമോ യുസ്വേന്ദ്ര ചാഹൽ?
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബൗളർ (ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം അഥവാ ഗോട്ട്) ഹരിയാനക്കാരനായ യുസ്വേന്ദ്ര ചാഹൽ ആണോ? ലെഗ് സ്പിന്നറായ ചാഹലിനെ ഐപിഎല്ലിലെ ഗോട്ട് ആയി പരിഗണിക്കുന്നവർ ഏറെയുണ്ട്. ചാഹൽ ഗോട്ടിന്റെ പരിസരത്തുപോലുമില്ലെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. എന്നാൽ, ഗോട്ട് നിർണയത്തിനുള്ള അളവുകോൽ എന്താണെന്ന് ഇതുവരെ നിഷ്കർഷിച്ചിട്ടില്ലെന്നതിനാൽ ഐപിഎൽ ബൗളർമാരിൽ എക്കാലത്തെയും മികച്ച താരമായി ചാഹലിനെ വിശേഷിപ്പിക്കാം. കാരണം, ഐപിഎൽ ചരിത്രത്തിൽ 200 വിക്കറ്റ് തികച്ച ഏക ബൗളറാണ് ചാഹൽ.
രാജസ്ഥാൻ റോയൽസിനുവേണ്ടി കളിക്കുന്ന ചാഹൽ മുംബൈ ഇന്ത്യൻസിന് എതിരായ മത്സരത്തിലാണ് ഐപിഎല്ലിൽ 200 വിക്കറ്റ് പൂർത്തിയാക്കിയത്.
Source link