കൊച്ചി: അശോക് ലെയ്ലാൻഡ് വാഹന ഡീലേഴ്സിന് ഇനി സൗത്ത് ഇന്ത്യൻ ബാങ്കിൽനിന്നു ഡീലർ ഫിനാൻസ് സേവനങ്ങൾ ലഭ്യമാകും. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജരും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ എസ്.എസ്. ബിജി അശോക് ലെയ്ലാൻഡിന്റെ ട്രഷറി ഹെഡ് സി. നീലകണ്ഠൻ എന്നിവർ ഒപ്പുവച്ചു. വാഹനവിപണനരംഗത്തു മുൻനിരയിലുള്ള അശോക് ലെയ്ലാൻഡുമായി കൈകോർക്കുന്നതിലൂടെ വൈവിധ്യമാർന്ന ഡീലർ ഫിനാൻസ് സേവനം വിപുലപ്പെടുത്താനാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ലക്ഷ്യമിടുന്നത്.
ചടങ്ങിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ട്രാൻസാക്ഷൻ ബാങ്കിംഗ് ഗ്രൂപ്പ് ഹെഡ് പ്രവീണ്‍ ജോയ്, ചെന്നൈ റീജണൽ ഹെഡ് ബാലനാഗ ആഞ്ജനേയലു, കോർപറേറ്റ് ബിസിനസ് ഗ്രൂപ്പിന്റെ ചെന്നൈ സോണൽ ഹെഡ് എസ്. കാർത്തിക, അശോക് ലെയ്ലാൻഡ് സെയിൽസ് ഫിനാൻസ് ഹെഡ് ഡി.എസ്. മധുസൂദൻ, സ്ട്രാറ്റജി ഹെഡ് സാകേത് കുമാർ എന്നിവർ പങ്കെടുത്തു.

Source link