കേജ്‍രിവാളും കവിതയും ജയിലിൽ തുടരും | Arvind Kejriwal and K Kavitha to stay in jail custody extended by 14 days | National News | Malayalam News | Manorama News
കേജ്‍രിവാളും കവിതയും ജയിലിൽ തുടരും; കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് നീട്ടി
ഓൺലൈൻ ഡെസ്ക്
Published: April 23 , 2024 02:55 PM IST
Updated: April 23, 2024 03:03 PM IST
1 minute Read
അരവിന്ദ് കേജ്‍രിവാൾ, കെ.കവിത
ന്യൂഡൽഹി∙ ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും ബിആർഎസ് നേതാവ് കെ.കവിതയും ജയിലിൽ തുടരും. ഇരുവരുടെയും കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇരുവരും ഡൽഹിയിലെ തിഹാർ ജയിലിലാണ് ഇപ്പോൾ കഴിയുന്നത്. റൗസ് അവന്യൂ കോടതിയിലെ വാദത്തിനിടെ പ്രതികളെ വിഡിയോ കോൺഫറൻസിങ് വഴി ഹാജരാക്കി.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തതിനെതിരെ അരവിന്ദ് കേജ്‌രിവാൾ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി കടുത്ത പരാമർശങ്ങളോടെ തള്ളിയിരുന്നു. മദ്യനയവുമായി ബന്ധപ്പെട്ട് കേജ്‌രിവാൾ ഗൂഢാലോചന നടത്തിയെന്നും ഇടപാടിലൂടെ ലഭിച്ച 45 കോടി രൂപ ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചെന്നും തെളിവുകൾ വ്യക്തമാക്കുന്നുവെന്നു ജസ്റ്റിസ് സ്വർണ കാന്ത ശർമ വിധിയിൽ പറഞ്ഞു. ‘നയരൂപീകരണത്തിലും അതിനു പ്രത്യുപകാരം ആവശ്യപ്പെടുന്നതിലും അദ്ദേഹം ഭാഗമായിരുന്നു’– എന്നും കേജ്‌രിവാളിനും ആംആദ്മി പാർട്ടിക്കും (എഎപി) തിരിച്ചടിയായ വിധിയിൽ പറഞ്ഞിരുന്നു. മാർച്ച് 21ന് അറസ്റ്റിലായ കേജ്‌രിവാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിലാണ്. എഎപി കമ്യൂണിക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന വിജയ് നായർ 100 കോടി രൂപ സൗത്ത് ഗ്രൂപ്പ് എന്ന മദ്യക്കമ്പനിയിൽനിന്നു സ്വീകരിച്ചെന്നും കേജ്‌രിവാളിനും എഎപിക്കും വേണ്ടിയാണിതെന്നു സാക്ഷിമൊഴിയിൽ വ്യക്തമാണെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
അതിനിടെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് 320 ആയതിനെ തുടന്ന് കേജ്‌രിവാളിന് ഇൻസുലിൻ നൽകിയിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇന്‍സുലിന്‍ നല്‍കാന്‍ ജയില്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന് കേജ്‌രിവാള്‍ ആരോപിച്ചിരുന്നു.
English Summary:
Arvind Kejriwal and K Kavitha to stay in jail custody extended by 14 days
7ms8egnfkm5273ar4ig2pp750j 5us8tqa2nb7vtrak5adp6dt14p-list mo-news-common-delhiliquorpolicyscam 40oksopiu7f7i7uq42v99dodk2-list mo-politics-leaders-kkavitha mo-news-world-countries-india-indianews mo-politics-leaders-arvindkejriwal
Source link