ന്യൂഡല്‍ഹി: യു.എസിലെ അരിസോണയിലുണ്ടായ വാഹനാപകടത്തില്‍ തെലങ്കാന സ്വദേശികളായ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. നിവേശ് മുക്ക, ഗൗതം പാര്‍സി എന്നിവരാണ് മരിച്ചത്. ശനിയാഴ്ച അരിസോണയിലെ പിയോരിയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇരുവരും അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റില്‍ കംപ്യൂട്ടര്‍ സയന്‍സ് ബിരുദ വിദ്യാര്‍ഥികളാണെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോട്ട് ചെയ്തു. മൃതദേഹം ഇന്ത്യയിലെത്തിക്കുന്ന നടപടികള്‍ക്കായി കുടുംബാംഗങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ സഹായം തേടി.
Source link