മോദിയുടെ വിദ്വേഷപ്രസംഗം സുപ്രീം കോടതിയിലേക്ക്; വൃന്ദാ കാരാട്ടിന്റെ അഭിഭാഷകൻ ഉന്നയിക്കും
മോദിയുടെ വിദ്വേഷപ്രസംഗം സുപ്രീം കോടതിയിലേക്ക്- PM Modi Hate Speech | Supreme Court | India News Malayalam | Malayala Manorama
മോദിയുടെ വിദ്വേഷപ്രസംഗം സുപ്രീം കോടതിയിലേക്ക്; വൃന്ദാ കാരാട്ടിന്റെ അഭിഭാഷകൻ ഉന്നയിക്കും
ഓൺലൈൻ ഡെസ്ക്
Published: April 23 , 2024 11:44 AM IST
1 minute Read
പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിത്രം: ANI
ന്യൂഡൽഹി∙ രാജസ്ഥാനിലും ഉത്തർപ്രദേശിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗം സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ സിപിഎം. സിപിഎം നേതാവ് ബൃന്ദ കാരാട്ടിന്റെ അഭിഭാഷകൻ കോടതിയിൽ ഇക്കാര്യം പരാമർശിക്കും. നേരത്തെ തന്നെ നിലനിൽക്കുന്ന വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട കേസുകൾ ഇന്ന് സുപ്രീം കോടതിയുടെ 21ാമത്തെ വിഷയമായി പരിഗണിക്കുന്നുണ്ട്. അതു പരിഗണിക്കുമ്പോഴാണ് മോദിയുടെ പ്രസംഗം സുപ്രീം കോടതിയുടെ പരിഗണനയിൽ കൊണ്ടുവരിക.
വിദ്വേഷ പ്രസംഗങ്ങൾ പാടില്ലെന്ന് സുപ്രീം കോടതി പരാമർശിച്ചിട്ടുണ്ടെങ്കിലും ഒരോ വ്യക്തിയും നടത്തുന്ന പ്രസംഗം എടുത്തു പരിഗണിക്കാൻ പരിമിതിയുണ്ടെന്നും അറിയിച്ചിരുന്നു. അതത് സംസ്ഥാനങ്ങളിൽ ഉയരുന്ന വിദ്വേഷ പ്രസംഗങ്ങൾ അവിടെത്തന്നെ നടപടിയെടുക്കണമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു.
രാജസ്ഥാനിലെ ബൻസ്വാഡയിൽ മോദി, കോൺഗ്രസ് വന്നാൽ ‘കൂടുതൽ കുട്ടികളുള്ളവർക്ക്’ സ്വത്തു വീതിച്ചു നൽകുമെന്ന് പറഞ്ഞതു വിവാദമായതിനു പിന്നാലെ ഇന്നലെ ഉത്തർപ്രദേശിലെ അലിഗഡിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ‘സ്ത്രീകളുടെ താലിമാല പോലും പൊട്ടിച്ച് മറ്റുള്ളവർക്ക് വീതിച്ചു നൽകും’ എന്നും പറഞ്ഞു. മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസും സിപിഎമ്മും തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകി. എന്നാൽ ഇതേക്കുറിച്ചു ‘പ്രതികരണമില്ലെ’ന്ന് കമ്മിഷൻ വക്താവ് അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഡൽഹിയിലെ പൊലീസ് സ്റ്റേഷനിൽ വൃന്ദാ കാരാട്ട് പരാതി നൽകിയെങ്കിലും അത് സ്വീകരിക്കാൻ തയാറാകാതെ വന്നതോടെയാണ് കേസ് സുപ്രീം കോടതിയിൽ ഉന്നയിക്കുന്നത്.
English Summary:
CPM to raise PM Narendra Modi’s hate speech in Supreme Court
2k449e9njjfl3obctqf8ml015q 5us8tqa2nb7vtrak5adp6dt14p-list mo-news-common-hatespeech 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-judiciary-supremecourt mo-politics-leaders-narendramodi mo-politics-elections-loksabhaelections2024
Source link