WORLD

ചിത്രം പകര്‍ത്തുന്നതിനിടെ അഗ്നിപര്‍വ്വതത്തിന്‍റെ വക്കില്‍നിന്ന് വീണ് ചൈനീസ് യുവതിയ്ക്ക് ദാരുണാന്ത്യം


ജക്കാര്‍ത്ത: ഇന്‍ഡോനീഷ്യയില്‍ വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങളിലൊന്നായ ഇജെന്‍ അഗ്നിപര്‍വ്വതത്തിന്റെ വക്കത്തുനിന്ന് വീണ് യുവതിയ്ക്ക് ദാരുണാന്ത്യം. നീല ജ്വാലകളാല്‍ പ്രശസ്തമായ അഗ്നിപര്‍വ്വതത്തിന്റെ വക്കത്തുനിന്നുകൊണ്ട് ഫോട്ടോ പകര്‍ത്താനുള്ള ശ്രമത്തിനിടെയാണ് ഹുവാങ് ലിഹോങ് എന്ന മുപ്പത്തിയൊന്നുകാരി ഗര്‍ത്തത്തിലേക്ക് പതിച്ചത്. ശനിയാഴ്ചയാണ് സംഭവം. ഹുവാങ്ങിനൊപ്പം ഭര്‍ത്താവുമുണ്ടായിരുന്നു. ചൈനയില്‍ നിന്നെത്തിയ വിനോദസഞ്ചാരികളാണിവര്‍. സൂര്യോദയം കാണുന്നതിനോടൊപ്പം ചിത്രവും പകര്‍ത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. 75 മീറ്റര്‍ ആഴത്തിലേക്കാണ് യുവതി വീണതെന്നും വീഴ്ചയുടെ ആഘാതത്തിലാണ് മരണം സംഭവിച്ചതെന്നും പോലീസ് അറിയിച്ചു. ഏകദേശം രണ്ട് മണിക്കൂര്‍ സമയമെടുത്താണ് ഹുവാങ്ങിന്റെ മൃതശരീരം പുറത്തെത്തിച്ചത്.


Source link

Related Articles

Back to top button