‘ഞാൻ കൊടുക്കണോ?’; ഇച്ചാക്കയ്ക്ക് ലാലുവിന്റെ സ്നേഹ മുത്തം; വിഡിയോ

‘ഞാൻ കൊടുക്കണോ?’; ഇച്ചാക്കയ്ക്ക് ലാലുവിന്റെ സ്നേഹ മുത്തം; വിഡിയോ | Mohanlal Mammootty
‘ഞാൻ കൊടുക്കണോ?’; ഇച്ചാക്കയ്ക്ക് ലാലുവിന്റെ സ്നേഹ മുത്തം; വിഡിയോ
മനോരമ ലേഖകൻ
Published: April 23 , 2024 10:41 AM IST
1 minute Read
വനിത ഫിലിം അവാർഡ് വേദിയിൽ മമ്മൂട്ടിയും മോഹൻലാലും
മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുമ്പോഴെല്ലാം ആ നിമിഷം മലയാളികൾ ആഘോഷമാക്കി മാറ്റാറുണ്ട്. ഇരുവരുടെയും സ്നേഹനിമിഷങ്ങളെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. വനിത ഫിലിം അവാർഡ്സിന്റെ മഹാവേദിയിലും പിറന്നു അങ്ങനെയൊരു ഹൃദ്യമായ നിമിഷം. വനിത അവാർഡ് വേദിയില്‍ മമ്മൂട്ടിക്കു സ്നേഹ ചുംബനം നൽകുന്ന മോഹൻലാലിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ.
വലിയൊരു കടംവീട്ടലിന്റെ കഥപറഞ്ഞു കൊണ്ടാണ് മോഹൻലാൽ തുടങ്ങിയത്. ‘‘ഞാൻ മമ്മൂക്കയ്ക്ക് മുത്തം കൊടുക്കണോ’’… എന്ന് മോഹൻലാൽ ചോദിക്കുന്നത് വിഡിയോയിൽ കാണാം. തൊട്ടുപിന്നാലെ സദസിന്റെ ഹർഷാരവങ്ങൾക്കു നടുവിൽ ലാലുവിന്റെ സ്വന്തം ഇച്ചാക്കയ്ക്ക് ചക്കരയുമ്മ നൽകി.
സംഭവം ഞൊടിയിട കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. അജു വർഗീസ് അടക്കമുള്ള താരങ്ങൾ വനിത ഫിലിം അവാർഡ്സ് വേദിയിൽ പിറവിയെടുത്ത ആ ഹൃദയഹാരിയായ നിമിഷത്തെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
ഈ വർഷത്തെ മികച്ച നടനുള്ള പുരസ്കാരം മോഹൻലാലിൽ നിന്നും മമ്മൂട്ടി സ്വീകരിച്ച നിമിഷങ്ങളും സദസ്സ് വലിയ ആഘോഷമാക്കി മാറ്റി. തന്റെ സുഹൃദവും ഭാഗ്യവുമാണ് ഈ നിമിഷമെന്നാണ് അവാർഡ് നൽകിയ ശേഷം മോഹൻലാൽ പ്രതികരിച്ചത്.
English Summary:
Mohanlal and Mammootty At Vanitha Awards 2024
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-entertainment-common-malayalammovienews mo-entertainment-movie-mammootty f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 5g1b1l3e2mkefslvij65ihtu81
Source link