സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് നദിയിലേക്ക് വലിച്ചറിഞ്ഞു; തിരച്ചിൽ

സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് നദിയിലേക്ക് വലിച്ചറിഞ്ഞു | Firing at Salman Khan’s house Police start search for pistols in Tapi river | National News | Malayalam News | Manorama News
സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് നദിയിലേക്ക് വലിച്ചറിഞ്ഞു; തിരച്ചിൽ
ഓൺലൈൻ ഡെസ്ക്
Published: April 23 , 2024 08:01 AM IST
1 minute Read
സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് കണ്ടെത്താൻ തപി നദിയിൽ നടത്തുന്ന തിരച്ചിൽ (Photo credit: PTI)
മുംബൈ∙ സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് കണ്ടെത്താൻ ഗുജറാത്തിലെ തപി നദിയിൽ ക്രൈംബ്രാഞ്ച് തിരച്ചിൽ നടത്തി. പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആയുധത്തിനായി തിരച്ചിൽ ആരംഭിച്ചത്. പ്രതികളായ വിക്കി ഗുപ്തയും സാഗർ പാലും സൂറത്തിലെത്തിയ ശേഷം ഭുജിലേക്ക് പോകുന്നതിനിടെ തോക്ക് നദിയിലേക്ക് വലിച്ചെറിഞ്ഞെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
തിഹാർ ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയ്, ഇയാളുടെ ഒളിവിലുള്ള സഹോദരൻ അൻമോൽ ബിഷ്ണോയ് എന്നിവരും കേസിൽ പ്രതികളാണ്. ഇവർ നൽകിയ ക്വട്ടേഷനെത്തുടർന്നാണ് പ്രതികൾ ബാന്ദ്രയിലെ സൽമാന്റെ വസതിയായ ഗ്യാലക്സി അപ്പാർട്മെന്റിനു നേരെ വെടിയുതിർത്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
English Summary:
Firing at Salman Khan’s house Police start search for pistols in Tapi river
5us8tqa2nb7vtrak5adp6dt14p-list mo-entertainment-movie-salmankhan 5jl5prcicbpj9kdqm00mqub4tr 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-mumbainews
Source link