SPORTS
ബാസ്കറ്റ്: സൂപ്പർ സെമി
പാലക്കാട്: എടക്കാട് യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ നടക്കുന്ന 48-ാമത് സംസ്ഥാന ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിന്റെ വനിതാ വിഭാഗത്തിൽ തൃശൂർ, കോഴിക്കോട്, എറണാകുളം, കൊല്ലം ടീമുകൾ സെമിയിൽ.
നിലവിലെ ചാന്പ്യന്മാരായ എറണാകുളം ക്വാർട്ടറിൽ 76-64ന് തിരുവനന്തപുരത്തെ കീഴടക്കി. മറ്റ് ക്വാർട്ടറുകളിൽ തൃശൂർ 69-24ന് കോട്ടയത്തെയും കോഴിക്കോട് 54-45ന് ആലപ്പുഴയെയും കൊല്ലം 41-23ന് വയനാടിനെയും തോൽപ്പിച്ചു.
Source link