INDIA

രാജസ്ഥാനിൽ ഞങ്ങൾ: സച്ചിൻ പൈലറ്റ്

മലപ്പുറം∙ രാഷ്ട്രീയ കാലാവസ്ഥ എന്തായിരുന്നാലും  സ്വന്തം നിലപാടുകളും കോൺഗ്രസിന്റെ രാഷ്ട്രീയവും ജനഹൃദയങ്ങളിൽ സുരക്ഷിതമായി ലാൻഡ് ചെയ്യിക്കാൻ എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റിന് അറിയാം. അദ്ദേഹം പറയുന്നു…
Qകോൺഗ്രസിനോടും ഇന്ത്യാസഖ്യത്തോടും യുവജനങ്ങളുടെ പ്രതികരണം.A അഭ്യസ്ത വിദ്യരായ യുവജനങ്ങൾ ഭാവി അപകടത്തിലാണെന്ന് മനസ്സിലായിരിക്കുന്നു.തൊഴിലില്ലായ്മ റെക്കോർഡ് ഉയരത്തിലാണ്.Qബിജെപിയുടെ തന്ത്രങ്ങൾ ഫലിക്കുന്നില്ല എന്നാണോ?A 10 വർഷം ഒരു വലിയ കാലയളവാണ്. അതു കിട്ടിയിട്ടും ബിജെപിക്ക് ഒന്നും ചെയ്യാനായില്ല. ഇപ്പോൾ അവർ പറയുന്നത് 2047 എന്നാണ്. 5 വർഷം കൂടി തരൂ എന്ന് ബിജെപി പറയുന്നു.സർക്കാർ രൂപീകരിക്കണമെങ്കിൽ 272 സീറ്റ് മതി. പിന്നെന്തിനാണ് 400 ൽ അധികം? മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കാനായാൽ ഭരണഘടന മാറ്റിയെഴുതുമോ എന്ന ആശങ്ക ജനങ്ങൾക്കിടയിൽ ഉയരുന്നുണ്ട്. ഇതു മനസ്സിലാക്കിയാണ് ഭരണഘടനയ്ക്കു മാറ്റം വരുത്തില്ലെന്ന് ബിജെപി ഇപ്പോൾ പറയുന്നത്.Qകോൺഗ്രസ് നൂറിലേറെ സീറ്റുകളാണോ പ്രതീക്ഷിക്കുന്നത്. സാധ്യതകൾ എങ്ങനെകേരളത്തിലെത്ര, സ്വന്തം നാടായ രാജസ്ഥാനിലോ?A ഇന്ത്യയിലെ ജനങ്ങൾ അറിവുള്ളവരാണ്. രാഷ്ട്രീയത്തിൽ എന്തും സാധ്യവുമാണ്. സർക്കാർ രൂപീകരിക്കാനാവശ്യമായ സീറ്റുകൾ ഇത്തവണ കോൺഗ്രസിനും ഇന്ത്യാസഖ്യത്തിനും ലഭിക്കും. പോളിങ്ങിന്റെ ആദ്യഘട്ടം പൂർത്തിയായപ്പോൾ ലഭിച്ച വിവരമനുസരിച്ച് ബിജെപി ഇത്തവണ വലിയ തിരിച്ചടി നേരിടും. ‘ബിജെപി സൗത്ത് സേ സാഫ്, നോർത്ത് സേ ഹാഫ്’. ദക്ഷിണേന്ത്യയിൽ ബിജെപി നാമാവശേഷമാകും. വടക്ക് ബിജെപി സീറ്റ് പകുതിയാകും. കേരളത്തിലെ 20 സീറ്റുകളും യുഡിഎഫ് നേടും. 25 സീറ്റാണ് രാജസ്ഥാനിൽ. കഴിഞ്ഞ തവണ കോൺഗ്രസിന് ഇതിൽ ഒന്നു പോലും ജയിക്കാനായില്ല. എന്നാൽ. ഇത്തവണ രാജസ്ഥാനിൽ ബിജെപിയെക്കാൾ സീറ്റുകൾ കോൺഗ്രസിനുണ്ടാകും.Qപൗരത്വവിഷയത്തെക്കുറിച്ച് കേരളത്തിൽ പറയുന്ന കോൺഗ്രസ് അത് ഉത്തരേന്ത്യയിൽ പറയുന്നില്ല എന്ന് ആരോപണമുണ്ട്.A ഇത്തരം പ്രസ്താവനകളുമായി അവർ വരുന്നതിന് ഒരു ഉദ്ദേശ്യമേയുള്ളൂ. ആളുകളെ ഭിന്നിപ്പിച്ച് വോട്ട് നേടുക. അത് ഇത്തവണ ഫലിക്കാൻ പോകുന്നില്ല.

English Summary:
Sachin Pilot Weighs in on Congress Election Prospects Amidst Political Tensions


Source link

Related Articles

Back to top button