ലിംഗായത്ത് മഠാധിപതി പിന്മാറി; കോൺഗ്രസിനെ പിന്തുണച്ചേക്കും | Bengaluru Lingayat Mathab | Dingaleswara Swamy Independent Candidate | Union Minister Prahlad Joshi | Karnataka Dharwad Election | Nomination Withdrawal Politics | Congress Support Vinod Asoothi | BJP Denial Lingayat Seat | Lingayat Community Election Impact | Political Rift Lingayat Vote | BJP Wooing Strategy
ലിംഗായത്ത് മഠാധിപതി പിന്മാറി; കോൺഗ്രസിനെ പിന്തുണച്ചേക്കും
മനോരമ ലേഖകൻ
Published: April 23 , 2024 02:52 AM IST
1 minute Read
ബെംഗളൂരു∙ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്കെതിരെ കർണാടകയിലെ ധാർവാഡിൽ സ്വതന്ത്ര സ്ഥാനാർഥിയാകാൻ തീരുമാനിച്ച ലിംഗായത്ത് മഠാധിപതി ദിംഗളേശ്വര സ്വാമി നാമനിർദേശ പത്രിക പിൻവലിച്ചു. അനുയായികളുടെ അഭ്യർഥന മാനിച്ചാണു പിൻമാറുന്നതെന്നറിയിച്ച സ്വാമി, കോൺഗ്രസ് സ്ഥാനാർഥി വിനോദ് അസൂതിയെ പിന്തുണയ്ക്കുമെന്നാണു സൂചന. ലിംഗായത്ത് സമുദായത്തിൽനിന്നുള്ളയാൾക്കു ബിജെപി സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണു പത്രിക നൽകിയത്. മത്സരിക്കാൻ മഠത്തിന്റെ നേതൃസ്ഥാനം ഒഴിയേണ്ടി വരുമെന്ന് അനുയായികൾ ഭീഷണി മുഴക്കിയതോടെയാണു തീരുമാനം മാറ്റിയത്. ലിംഗായത്ത് വോട്ടുബാങ്കിൽ വിള്ളലുണ്ടാകുമെന്ന ഭയത്തിൽ, സ്വാമിയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ബിജെപി.
English Summary:
Lingayat Leader Dingaleswara Swamy Drops Independent Bid in Karnataka Election
mo-news-national-states-karnataka-bengaluru 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-karnataka 2emopsaeml7oit0a632qq3kc2o mo-politics-elections-loksabhaelections2024
Source link