അൻസിറാബെ (മഡഗാസ്കർ): 178 വർഷം പഴക്കമുള്ള ലാസലെറ്റ് സന്യാസ സഭയുടെ പുതിയ സുപ്പീരിയർ ജനറലായി മലയാളിയായ ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ തെരഞ്ഞെടുക്കപ്പെട്ടു. 32 രാജ്യങ്ങളിൽ പ്രേഷിത സാനിധ്യമുള്ള, റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാസലെറ്റ് സന്യാസസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഏഷ്യക്കാരൻ സുപ്പീരിയർ ജനറൽ പദവിയിലേക്ക് എത്തുന്നത്. മഡഗാസ്കറിലെ അൻസിറാബെയിൽ നടക്കുന്ന ചാപ്റ്ററിലാണ് ഫാ. ജോ ജോണിനെ സുപ്പീരിയർ ജനറലായി തെരഞ്ഞെടുത്തത്.
തലശേരി അതിരൂപതയിലെ, വിമലശേരി ഇടവക ചെട്ടിയാകുന്നേൽ മാത്യു, അന്നമ്മ ദമ്പതികളുടെ പതിമൂന്ന് മക്കളിൽ പത്താമനാണ് ഫാ. ജോ ജോൺ. സഹോദരിമാരിൽ മൂന്നു പേർ തിരുഹൃദയ സന്യാസസഭയിലെ അംഗങ്ങളാണ്.
Source link