ഓ… വൈശാലി!

ടൊറൊന്റോ: ഫിഡെ കാൻഡിഡേറ്റ് വനിതാ ടൂർണമെന്റിൽ അദ്ഭുതപ്രകടനവുമായി ഇന്ത്യയുടെ ആർ. വൈശാലി. 14 റൗണ്ട് പോരാട്ടത്തിലെ അവസാന അഞ്ച് മത്സരത്തിലും ജയം നേടി ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിയായി വൈശാലി. ആർ. പ്രജ്ഞാനന്ദയുടെ ചേച്ചിയായ വൈശാലി 14-ാം റൗണ്ടിൽ റഷ്യയുടെ കാറ്റെറിന ലഗ്നോയെയാണ് തോൽപ്പിച്ചത്. ടൂർണമെന്റിൽ വൈശാലിയുടെ ആറാം ജയം. ചാന്പ്യൻപട്ടം സ്വന്തമാക്കിയ ചൈനയുടെ ടാൻ സോങ് യിക്കുപോലും അഞ്ച് ജയമേയുള്ളൂ എന്നതാണ് ശ്രദ്ധേയം. ഒന്പത് പോയിന്റുമായാണ് സോങ്യി കാൻഡിഡേറ്റ്സ് ജേതാവായത്.
ഇന്ത്യയുടെ മറ്റൊരു താരമായ കൊനേരു ഹംപി 7.5 പോയിന്റുമായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ചെനൈയുടെ ലീ ടിംഗ്ജി, വൈശാലി എന്നിവർക്കും 7.5 പോയിന്റ് വീതം ഉണ്ട്.
Source link