കൊച്ചി: ഇന്ത്യയിലും അമേരിക്കയിലും സോഫ്റ്റ്വേർ സേവനങ്ങള്‍ നല്കുന്ന ഗ്യാപ്ബ്ലൂ സോഫ്റ്റ്വേർ ലാബ്സ് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി. ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍മാരായ സുദീപ് ചന്ദ്രന്, ഗിരീഷ് രുദ്രാക്ഷന്, ഇന്‍ഫോപാര്‍ക്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 10,500 ചതുരശ്ര അടിയില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഓഫീസില്‍ 140 ജീവനക്കാരാണുള്ളത്.
2012ല്‍ സ്ഥാപിതമായ ഗ്യാപ്ബ്ലൂവിന് കൊച്ചി കൂടാതെ ടെക്സസിലും കലിഫോര്‍ണിയയിലും ഓഫീസുണ്ട്. സോഫ്റ്റ്വേർ സേവനങ്ങള്‍ നല്കുന്ന ഇആര്‍പി മേഖലയിലാണ് ഗ്യാപ്ബ്ലൂവിന്റെ പ്രധാന പ്രവര്‍ത്തനം.

Source link