ആയിരത്തിൽ മുത്തമിട്ട് കൊക്കോ വില
ജെയിസ് വാട്ടപ്പിള്ളിൽ തൊടുപുഴ: സംസ്ഥാനത്ത് ഉണക്കക്കൊക്കോ വില ആയിരത്തിൽ. ഇടുക്കിയിൽ കിലോഗ്രാമിന് 980 രൂപ നിരക്കിൽ ഇന്നലെ രാവിലെ ഇടപാടുകൾ നടന്നു. ഈ ചരക്ക് 1000 രൂപയ്ക്കു വ്യാപാരികൾ വ്യവസായികൾക്കു കൈമാറിയെങ്കിലും ഈ വില ഒൗദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. ഈസ്റ്റർ, വിഷു, റംസാൻ തുടങ്ങിയ ആഘോഷങ്ങളെത്തുടർന്നു വിപണി അവധിയായിരുന്നതിനാൽ ഏതാനും ദിവസങ്ങളായി വില 920-950 എന്ന നിലയിൽ തുടരുകയായിരുന്നു. എന്നാൽ, അവധി കഴിഞ്ഞതോടെ വിപണി സജീവമായി, വിലയുയർന്നു. ഇന്നലെ ഇടുക്കിയിൽ 980-990 രൂപയിലാണ് വ്യാപാരികൾ കർഷകരിൽനിന്നു കൊക്കോ സംഭരിച്ചത്. ചിലയിടങ്ങളിൽ 1,000 രൂപയ്ക്കും വ്യാപാരം നടന്നു. വ്യാപാരികളിൽനിന്നു കൊക്കോ വാങ്ങുന്ന കാംകോ, കാഡ്ബറി തുടങ്ങിയ കന്പനികൾ 990 രൂപയ്ക്കാണു സംഭരിച്ചത്. ചില ചെറുകിട കന്പനികൾ 1000 രൂപയ്ക്ക് കൊക്കോ വാങ്ങി.
ആഗോള തലത്തിൽ ആവശ്യമായ കൊക്കോയുടെ 70 ശതമാനത്തോളം ഉത്പാദിപ്പിക്കുന്നത് ആഫ്രിക്കൻ രാജ്യങ്ങളാണ്. ഇതിൽ ഐവറികോസ്റ്റ്, ഘാന എന്നീ രാജ്യങ്ങളിൽ ഉത്പാദനം കുത്തനെ ഇടിഞ്ഞതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിനു പ്രധാന കാരണം. ഐവറികോസ്റ്റിൽ സ്വർണഖനനത്തിനായി ഹെക്ടർകണക്കിനു സ്ഥലത്തെ കൊക്കോ കൃഷി നശിപ്പിച്ചതും കാലാവസ്ഥ വ്യതിയാനവും ബ്ലോക്ക്പോട് രോഗവും തിരിച്ചടിയായി. കൊക്കോ വില ഉയരുന്നതിന് ആനുപാതികമായി ചോക്കലേറ്റ് വിലയും വർധിക്കുന്നുണ്ട്. ഗുണമേൻമ കൂടിയ ചോക്കലേറ്റിന് 50-60 ശതമാനം വരെ വില വർധിച്ചതായി ചോക്കലേറ്റും അനുബന്ധ ഉത്പന്നങ്ങളും നിർമിക്കുന്ന എറണാകുളം റക്കാവുഡെല്ല ഉടമ കുര്യാച്ചൻ ജോണ്സണ് ദീപികയോടു പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ വരുംനാളുകളിലും കൊക്കോ വിലയിൽ കാര്യമായ കുറവുണ്ടാകില്ലെന്നാണ് ഇദ്ദേഹത്തിന്റെ നിഗമനം.

Source link