SPORTS

ആ​​ന​​ന്ദി​​ന്‍റെ പിൻഗാമി…


വെ​​സ്റ്റ്ബ്രി​​ഡ്ജ്-​​ആ​​ന​​ന്ദ് ചെ​​സ് അ​​ക്കാ​​ഡ​​മി​​യി​​ൽ ഗു​​കേ​​ഷി​​ന്‍റെ മെ​​ന്‍റ​​റാ​​ണ് ഇ​​ന്ത്യ​​ൻ ചെ​​സ് ഇ​​തി​​ഹാ​​സ​​മാ​​യ വി​​ശ്വ​​നാ​​ഥ​​ൻ ആ​​ന​​ന്ദ്. ആ​​ന​​ന്ദി​​നു​​ശേ​​ഷം കാ​​ൻ​​ഡി​​ഡേ​​റ്റ്സ് ചാ​​ന്പ്യ​​നാ​​യി ലോ​​ക ചെ​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ക്കാ​​ര​​നാ​​യി ഗു​​കേ​​ഷ്. 17-ാം വ​​യ​​സി​​ൽ ഈ ​​നേ​​ട്ട​​ങ്ങ​​ളി​​ലെ​​ത്തി ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ താ​​രം എ​​ന്ന ച​​രി​​ത്ര​​വും ഗു​​കേ​​ഷ് സ്ഥാ​​പി​​ച്ചു. 2023 സെ​​പ്റ്റം​​ബ​​റി​​ൽ ആ​​ന​​ന്ദി​​നെ പി​​ന്ത​​ള്ളി ഇ​​ന്ത്യ​​യു​​ടെ ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യി ഗു​​കേ​​ഷ്. 37 വ​​ർ​​ഷ​​ത്തി​​നി​​ടെ ആ​​ന​​ന്ദി​​ന് ഒ​​ന്നാം ന​​ന്പ​​ർ സ്ഥാ​​നം ന​​ഷ്ട​​പ്പെ​​ട്ട​​ത് അ​​ന്നാ​​യി​​രു​​ന്നു. 2014ലാ​​ണ് ആ​​ന​​ന്ദ് ഫി​​ഡെ കാ​​ൻ​​ഡി​​ഡേ​​റ്റ്സ് ചെ​​സ് ചാ​​ന്പ്യ​​നാ​​യ​​ത്.

20 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം മ​​റ്റൊ​​രു ഇ​​ന്ത്യ​​ക്കാ​​ര​​നും അ​​തേ ഇ​​രി​​പ്പി​​ട​​ത്തി​​ൽ. 2022ൽ ​​ചെ​​ന്നൈ​​യി​​ൽ ന​​ട​​ന്ന ചെ​​സ് ഒ​​ളി​​ന്പ്യാ​​ഡി​​ൽ 11ൽ ​​ഒ​​ന്പ​​ത് പോ​​യി​​ന്‍റ് നേ​​ടി സ്വ​​ർ​​ണമെ​​ഡ​​ൽ നേ​​ടി​​യി​​രു​​ന്നു ഗു​​കേ​​ഷ്. ഇ​​ന്ത്യ​​യെ ടീം ​​ഇ​​ന​​ത്തി​​ൽ വെ​​ങ്ക​​ലം നേ​​ടു​​ന്ന​​തി​​ൽ ഗു​​കേ​​ഷി​​ന്‍റെ പ്ര​​ക​​ട​​നം നി​​ർ​​ണാ​​യ​​ക​​മാ​​യി​​രു​​ന്നു.


Source link

Related Articles

Back to top button