സൈബർ ട്രക്കിനു തകരാർ
ടെസ്ലയുടെ സ്വപ്നപദ്ധതിയായ സൈബർ ട്രക്കിന്റെ നിർമാണത്തിൽ പിഴവ്. ആക്സിലറേറ്റർ പെഡലിൽ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് പരിശോധനയ്ക്കായി ചില സൈബർ ട്രക്കുകൾ തിരിച്ചുവിളിക്കാൻ കന്പനി തീരുമാനിച്ചു. 2023 നവംബർ 13നും 2024 ഏപ്രിൽ നാലിനും ഇടയിൽ നിർമിച്ചിട്ടുള്ള സൈബർ ട്രക്കുകളിലാണു തകരാർ കണ്ടെത്തിയത്. 3878 വാഹനങ്ങളിൽ ഈ തകരാറുണ്ടാകാൻ സാധ്യതയുണ്ടെന്നും തകരാറുള്ള എല്ലാ വാഹനങ്ങളും സൗജന്യമായി പരിശോധിച്ച് പിഴവ് പരിഹരിക്കുമെന്നും ടെസ്ല അറിയിച്ചു.
തകരാറുള്ള വാഹനങ്ങളിൽ ആക്സിലറേറ്ററിൽ കൂടുതൽ സമ്മർദം കൊടുക്കുന്പോൾ പെഡൽ പാഡ് പൊളിയാനുള്ള സാധ്യത കന്പനി മുന്നറിയിപ്പ് നൽകുന്നുണ്ട്. 2023 ഡിസംബറിലാണ് സൈബർ ട്രക്ക് വിപണിയിലെത്തിയത്.

Source link