ടെക്സസ്: പ്രധാന വിപണികളിൽ കാറുകളുടെ വില വെട്ടിക്കുറച്ച് ഇലോണ്‍ മസ്കിന്റെ വൈദ്യുത വാഹനസംരംഭമായ ടെസ്ല. അമേരിക്ക, ചൈന, ജർമനി എന്നിവയുൾപ്പെടെയുള്ള പ്രധാന വിപണികളിലാണു വില വെട്ടിക്കുറയ്ക്കൽ. വില്പനയിലെ ഇടിവാണു വില കുറയ്ക്കാൻ കാരണമെന്നാണു സൂചന. ഈ വർഷത്തിന്റെ ആദ്യ മൂന്നു മാസങ്ങളിൽ ടെസ്ലയുടെ ആഗോള വില്പനയിൽ വൻ ഇടിവ് സംഭവിച്ചതായുള്ള റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. മാത്രമല്ല, മറ്റു വൈദ്യുത വാഹന നിർമാണ കന്പനികളിൽനിന്നു ടെസ്ല കടുത്ത മത്സരവും നേരിടുന്നുണ്ട്; പ്രത്യേകിച്ച് ചൈനീസ് നിർമാതാക്കളിൽനിന്ന്. ആവശ്യത്തിനനുസരിച്ചു ടെസ്ല കാറുകളുടെ വിലയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് ഇലോണ്‍ മസ്ക് എക്സിൽ (മുന്‍പ് ട്വിറ്റർ) കുറിച്ചു. അതേസമയം, വില കുറയ്ക്കലിനോടു ടെസ്ല ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചൈനയിൽ മോഡൽ 3ക്ക് 14,000 യുവാൻ കുറയും. 231,900 യുവാനാണു കാറിന്റെ ചൈനയിലെ പുതിയ വില. അമേരിക്കയിൽ മോഡൽ വൈ, എക്സ്, എസ് എന്നിവയ്ക്ക് 2000 ഡോളർ വീതം കുറയും. യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലും ടെസ്ല കാറുകളുടെ വില കുറയുമെന്നാണു സൂചന.
ഒരു വർഷം മുന്‍പ് ലാഭത്തിന് ആനുപാതികമായി കാറുകളുടെ വില കുറയ്ക്കാൻ ടെസ്ല തീരുമാനിച്ചിരുന്നു. ചൈനീസ് കന്പനികളായ ബിവൈഡി, നിയോ എന്നിവയിൽനിന്നുള്ള കടുത്ത മത്സരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. ചൈനീസ് സ്മാർട്ട്ഫോണ്‍ നിർമാതാക്കളായ ഷവോമി ഇലക്ട്രിക് കാർ നിർമാണത്തിലേക്കു കടന്നതും ടെസ്ലയുടെ തീരുമാനത്തെ സ്വാധീനിച്ചിരിക്കാം. അതേസമയം, ആഗോളതലത്തിൽ കന്പനിയിലെ തൊഴിലാളികളുടെ എണ്ണം 10 ശതമാനം കുറയ്ക്കുമെന്ന് ടെസ്ല കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്. ടെസ്ല സ്ഥാപകൻ ഇലോണ്‍ മസ്ക് ഇന്ത്യയിലേക്കു നടത്താനിരുന്ന യാത്ര അവസാന നിമിഷം ഉപേക്ഷിച്ചതു പുതിയ സംഭവവികാസങ്ങളോടു ചേർത്തു വായിക്കണമെന്നാണു നിരീക്ഷകരുടെ വിലയിരുത്തൽ.

Source link