INDIALATEST NEWS

ശിവമൊഗ്ഗയിൽ വിമതനായി മത്സരരംഗത്ത്; ഈശ്വരപ്പയെ പുറത്താക്കി ബിജെപി

ഈശ്വരപ്പയെ പുറത്താക്കി ബിജെപി- Eeshwarappa | India News | Karnataka | Bengaluru

ശിവമൊഗ്ഗയിൽ വിമതനായി മത്സരരംഗത്ത്; ഈശ്വരപ്പയെ പുറത്താക്കി ബിജെപി

മനോരമ ലേഖകൻ

Published: April 23 , 2024 12:41 AM IST

1 minute Read

കെ.എസ്. ഈശ്വരപ്പ∙ ചിത്രം: @Kkumarbandhu/ X

ബെംഗളൂരു∙ കർണാടക മുൻ മുഖ്യമന്ത്രി യെഡിയൂരപ്പയുടെ മൂത്ത മകൻ ബി.വൈ.രാഘവേന്ദ്രയ്ക്കെതിരെ ശിവമൊഗ്ഗയിൽ വിമതനായി മത്സരിക്കുന്ന ബിജെപി മുൻ സംസ്ഥാന പ്രസിഡന്റും മുൻ ഉപമുഖ്യമന്ത്രിയുമായ കെ.എസ്.ഈശ്വരപ്പയെ പാർട്ടിയിൽ നിന്ന് 6 വർഷത്തേക്കു പുറത്താക്കി. 3 തവണ മന്ത്രിയായ ഈശ്വരപ്പ കർണാടകയിൽ യെഡിയൂരപ്പയ്ക്കൊപ്പം ബിജെപി കെട്ടിപ്പടുത്ത നേതാവാണ്. അച്ചടക്കനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പിനു മുറുപടിയായി താൻ ബിജെപിയുടെ ഭാഗമല്ലെന്ന് ഈശ്വരപ്പ പറഞ്ഞിരുന്നു. മുൻ മുഖ്യമന്ത്രി എസ്.ബംഗാരപ്പയുടെ മകളും കന്നഡ സൂപ്പർസ്റ്റാർ ശിവരാജ്കുമാറിന്റെ ഭാര്യയുമായ ഗീതയാണ് ശിവമൊഗ്ഗയിലെ കോൺഗ്രസ് സ്ഥാനാർഥി. 

English Summary:
KS Eshwarappa Expelled from BJP for 6 Years Amidst Shivamogga Election Fray

mo-news-national-states-karnataka-bengaluru mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 5gbsihmj7gl55uudld61demr0p 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-karnataka mo-politics-parties-nda


Source link

Related Articles

Back to top button