പത്താമുദയനാളിലെ വെള്ളിമുറം കാണിക്കൽ; വേറിട്ട ആചാരങ്ങൾ

പത്താമുദയനാളിലെ വെള്ളിമുറം കാണിക്കൽ; വേറിട്ട ആചാരങ്ങൾ | Pathamudayam | ജ്യോതിഷം | Astrology | Manorama Online

പത്താമുദയനാളിലെ വെള്ളിമുറം കാണിക്കൽ; വേറിട്ട ആചാരങ്ങൾ

രവീന്ദ്രൻ കളരിക്കൽ

Published: April 22 , 2024 05:44 PM IST

1 minute Read

മണ്ണിനോടും കൃഷിയോടും മലയാളിക്കുണ്ടായിരുന്ന മമതയുടെ പ്രതീകം കൂടിയാണു പത്താമുദയ ആചാരങ്ങൾ

പത്താമുദയ ദിവസം തൈകൾ നടുന്നത് ആചാരമായിത്തന്നെയാണു പണ്ടുള്ളവർ കരുതിപ്പോന്നിരുന്നത്

Image Credit : HTWE / Shutterstock

മേടമാസം കൃഷി ആചാരങ്ങളുടെ മാസമാണ്. വിഷുദിവസത്തിലാണു കൃഷി ആചാരങ്ങളുടെ തുടക്കം. മേടം പത്തിനു പത്താമുദയ ആഘോഷമാണ്. ഇതു വിത്തു വിതയ്ക്കലിന്റെയും തൈകൾ നടുന്നതിന്റെയും ദിവസം. പത്താമുദയ ദിവസം തൈകൾ നടുന്നത് ആചാരമായിത്തന്നെയാണു പണ്ടുള്ളവർ കരുതിപ്പോന്നിരുന്നത്. തെങ്ങിൻ തൈ നടാൻ ഏറ്റവും വിശേഷപ്പെട്ട ദിവസമാണിതെന്നാണു സങ്കൽപം. ഏതു തൈയും നടാനും ഏതു വിത്തും വിതയ്ക്കാനും പറ്റിയ ദിവസമാണത്രേ പത്താമുദയം. ഇക്കൊല്ലത്തെ പത്താമുദയം വരുന്നത് ഏപ്രിൽ 23 ചൊവ്വാഴ്ചയാണ്. പത്താമുദയദിവസം ഉദയസൂര്യനെ വിളക്കു കൊളുത്തി കാണിക്കുക എന്ന രീതി ഉണ്ടായിരുന്നു. മണ്ണിനോടും കൃഷിയോടും മലയാളിക്കുണ്ടായിരുന്ന മമതയുടെ പ്രതീകം കൂടിയാണു പത്താമുദയ ആചാരങ്ങൾ.

വെള്ളിമുറം കാണിക്കൽപത്താമുദയനാളിൽ വെള്ളിമുറം കാണിക്കൽ എന്നൊരു ചടങ്ങ് പണ്ടു ചിലയിടങ്ങളിൽ ഉണ്ടായിരുന്നു. ഉണക്കലരി പൊടിച്ച് മുറത്തിലാക്കി മേടം പത്തിലെ സൂര്യനെ ഉദയസമത്തു കാണിക്കുന്ന ചടങ്ങാണിത്. ഉദയത്തിനു ശേഷം ഈ അരിപ്പൊടി കൊണ്ടു പലഹാരമുണ്ടാക്കി പ്രസാദമായി കഴിക്കുകയും ചെയ്യും.

English Summary:
Pathamudaya Sunrise Rituals

mo-space-sun 30fc1d2hfjh5vdns5f4k730mkn-list raveendran-kalarikkal mo-astrology-pathamudayam mo-astrology-belief 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news 7aa28nvbrgr47ednan67qoseh1 mo-astrology-rituals


Source link
Exit mobile version