‘പോരുന്നോ എന്റെ കൂടെ’യെന്ന് മോഹൻലാൽ, ഇല്ലെന്ന് ആരാധിക; വൈറൽ വിഡിയോ
‘പോരുന്നോ എന്റെ കൂടെ’യെന്ന് മോഹൻലാൽ, ഇല്ലെന്ന് ആരാധിക; വൈറൽ വിഡിയോ | Mohanlal Fan
‘പോരുന്നോ എന്റെ കൂടെ’യെന്ന് മോഹൻലാൽ, ഇല്ലെന്ന് ആരാധിക; വൈറൽ വിഡിയോ
മനോരമ ലേഖകൻ
Published: April 22 , 2024 04:13 PM IST
1 minute Read
മോഹൻലാൽ
സ്നേഹം പ്രകടിപ്പിച്ച ആരാധികയോട് ‘പോരുന്നോ തന്റെ കൂടെ?’ എന്ന് ചോദിച്ച മോഹൻലാലിന്റെയും ‘ഇല്ലെ’ന്നു മറുപടി പറഞ്ഞ ഒരാരാധികയുടെയും വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജാദിനത്തിലാണ് മോഹൻലാലിനെ കാണാൻ ആരാധിക എത്തിയത്. ഷൂട്ട് കഴിഞ്ഞ് തിരികെ മടങ്ങാനായി കാറിനരികിലേക്ക് നടന്ന മോഹൻലാലിനടുത്തേക്ക് വയോധികയായ സ്ത്രീ എത്തുകയായിരുന്നു. മോഹൻലാലിന്റെ കടുത്ത ആരാധികയായ ഇവർ ഇഷ്ടതാരത്തെ കാണാനായി ലൊക്കേഷനിൽ എത്തിയതായിരുന്നു.
അടുത്തെത്തി തൊട്ടും തലോടിയും സ്നേഹം പ്രകടിപ്പിച്ച അമ്മയോട് ‘വരുന്നോ എന്റെ കൂടെ?’ എന്നാണ് സ്നേഹത്തോടെ മോഹൻലാൽ ചോദിച്ചത്. ആദ്യം ‘ഇല്ല’ എന്ന് പറഞ്ഞെങ്കിലും വയോധിക പിന്നീട് തിരുത്തി ‘വന്നേക്കാട്ടോ’ എന്നു മറുപടി പറഞ്ഞു. തന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞ അമ്മയോട് കുശലാന്വേഷണങ്ങൾ നടത്തിയാണ് സൂപ്പർ താരം മടങ്ങിയത്. മോഹൻലാലും ആരാധികയായ അമ്മയുമായുള്ള വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
എൽ 360 എന്നു താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമ തൊടുപുഴയിലാണ് ആരംഭിച്ചത്. സൗദി വെള്ളക്കയ്ക്കു ശേഷം തരുൺ മൂർത്തി സംവിധാനംചെയ്യുന്ന ചിത്രത്തിൽ മലയാളികളുടെ എക്കാലത്തെയും ഹിറ്റ് താരജോഡികളായ മോഹൻലാലും ശോഭനയും വീണ്ടും ഒരുമിച്ചെത്തുന്നു. മാമ്പഴക്കാലം എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ ഇരുവരും ജോഡികളായി അഭിനയിച്ചത്. കെ.ആർ സുനിലും തരുൺ മൂർത്തിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം. രഞ്ജിത്ത് ആണ്.
English Summary:
Mohanlal with his die hard fan
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-entertainment-common-malayalammovienews 6evefi538t808o7iguirqc13ep f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-shobana
Source link