‘സ്വർണമയം’; ലോകേഷ്–രജനി ചിത്രം ‘കൂലി’ ടൈറ്റിൽ ടീസർ
‘സ്വർണമയം’ ലോകേഷ്–രജനി ചിത്രം ‘കൂലി’ ടൈറ്റിൽ ടീസർ | Coolie Teaser
‘സ്വർണമയം’; ലോകേഷ്–രജനി ചിത്രം ‘കൂലി’ ടൈറ്റിൽ ടീസർ
മനോരമ ലേഖകൻ
Published: April 22 , 2024 06:49 PM IST
1 minute Read
സിനിമാലോകം ആകാംഷയോടെ കാത്തിരുന്ന ലോകേഷ് കനകരാജ് – രജനികാന്ത് ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടു. ‘കൂലി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു പക്കാ മാസ് ആക്ഷന്‍ ചിത്രമായിരിക്കും എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. സ്വർണക്കടത്താണ് സിനിമയുടെ പ്രമേയം.
തമിഴ്നാട്ടിലെ ഒരു തുറമുഖം വഴി നടക്കുന്ന അധോലക സംഘത്തിന്റെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. ലോകേഷിന്റെ മുന്‍ സിനിമകള്‍ മയക്കുമരുന്ന് സംഘങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരുന്നത്.
സൺപിക്ചേഴ്സിന്റെ ബാനറിൽ കലാനിധിമാരൻ നിർമിക്കുന്ന തലൈവരുടെ കരിയറിലെ 171-ാമത് ചിത്രമായിരിക്കും ഇത്. അനിരുദ്ധ് ചിത്രത്തിന് സംഗീതമൊരുക്കും. മലയാളി ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ് ക്യാമറ. എഡിറ്റിങ് ഫിലോമിന്‍ രാജ്. ആക്ഷൻ അൻപറിവ്.
തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.
English Summary:
Rajinikanth’s film with Lokesh Kanagaraj is titled Coolie; Watch Teaser
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews mo-entertainment-movie-rajinikanth mo-entertainment-movie-lokeshkanakaraj f3uk329jlig71d4nk9o6qq7b4-list 3h9ip50hjd6la0fl1o7qmc7mr4 mo-entertainment-common-teasertrailer
Source link