CINEMA

എം.എ. നിഷാദിന്റെ ബിഗ് ബജറ്റ് ചിത്രത്തിന് കോട്ടയത്ത് തുടക്കം


നടനും സംവിധായകനുമായ എം.എം. നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന സിനിമയുടെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു. പൂർണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായ ഈ ചിത്രത്തിന്റെ പ്രമേയം നിഷാദിന്റെ പിതാവും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന എം.കുഞ്ഞിമൊയ്തീന്റെ കേസ് ഡയറിയിൽ നിന്നും എടുത്തതാണ്. മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങൾ നിർമിച്ച ബെൻസി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസറാണ് ഈ ചിത്രം നിർമിക്കുന്നത്.
കോട്ടയം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്ന ലളിതമായ ചടങ്ങിൽ മന്ത്രി വി.എൻ.വാസവൻ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. സെഞ്ച്വറി കൊച്ചുമോൻ, എം.എ. നിഷാദ്, വിവേക് മേനോൻ, ജോൺ കുട്ടി ബിനു മുരളി എന്നിവരും അഭിനേതാക്കളും ചേർന്ന് ഭദ്രദീപം തെളിയിച്ചു. റിട്ട. ക്രൈംബ്രാഞ്ച്എസ്.പി.ഷാനവാസ് ഫസ്റ്റ് ക്ലാപ്പും നൽകി.

‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന സിനിമയുടെ പൂജ ചടങ്ങിൽ നിന്നും

സുധീർ കരമന, സുധീഷ്, ബാബു നമ്പൂതിരി ,കലാഭവൻ നവാസ്, ദുർഗാ കൃഷ്ണാ, സിനി ഏബ്രഹാം, അനു നായർ, തുടങ്ങിയ അഭിനേതാക്കളുടെ സാന്നിധ്യവുമുണ്ടായിരുന്നു. ഇവർ പങ്കെടുത്ത ഒരു രംഗമായിരുന്നു പിന്നീട് ചിത്രീകരിച്ചത്.

വൻ താരനിരയുടെ അകമ്പടിയോടെ എത്തുന്ന ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, മുകേഷ്, വാണി വിശ്വനാഥ്, കലാഭവൻ ഷാജോൺ, ബൈജു സന്തോഷ്, വിജയ് ബാബു. സമുദ്രക്കനി അശോകൻ, രമേഷ് പിഷാരടി, ജാഫർ ഇടുക്കി, ജൂഡ് ആന്റണി, കോട്ടയം നസീർ, സാസ്വികാ, അനുമോൾ, ശിവദ, ഇർഷാദ്, ജനാർദ്ദനൻ, കുഞ്ചൻ ബിജു സോപാനം, സ്മിനു സിജോ, പൊന്നമ്മ ബാബു, സന്ധ്യാ മനോജ്, എയ്ഞ്ചലീനാ ഏബ്രഹാം, ശ്രുതി വിപിൻ, ജയ്നാ ജയ്മോൻ, ജയകുമാർ, ജയകൃഷ്ണൻ, പ്രമോദ് വെളിയനാട്, ഗുണ്ടുകാട്സാബു, സുന്ദരപാണ്ഡ്യൻ, രാജേഷ് അമ്പലപ്പുഴ., അനീഷ് ഗോപാൽ, അനീഷ് കാവിൽ, നവനീത് കൃഷ്ണ, ആർ.ജെ. മുരുകൻ എന്നിവർക്കൊപ്പം എം.എ.നിഷാദും പ്രധാന വേഷത്തിലെത്തുന്നു.

ഗാനങ്ങൾ പ്രഭാവർമ്മ.ഹരിനാരായണൻ, പളനി ഭാരതി, സംഗീതം എം .ജയചന്ദ്രൻ. ഛായാഗ്രഹണം വിവേക് മേനോൻ. എഡിറ്റിങ് ജോൺ കുട്ടി. പ്രൊഡക്‌ഷൻ ഡി സൈനർ-ഗിരീഷ് മേനോൻ. കലാസംവിധാനം ദേവൻ കൊടുങ്ങല്ലൂർ. മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യം ഡിസൈൻ സമീരാസനീഷ്, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ കൃഷ്ണകുമാർ, അസോഷ്യേറ്റ് ഡയറക്ടേർസ് -രമേഷ് അമ്മ നാഥ്. ഷമീർ സലാം. പ്രൊഡക്‌ഷൻ മാനേജേഴ്സ് സുജിത് വി.സുഗതൻ, ശ്രീശൻ, ഏരിമല. പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ്- റിയാസ് പട്ടാമ്പി. പ്രൊഡക്‌ഷൻ കൺട്രോളർ ബിനു മുരളി. കോട്ടയം,വാഗമൺ, പീരുമേട്, തെങ്കാശി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളിലായി പൂർത്തിയാകും. വാഴൂർ ജോസ്. ഫോട്ടോ ഫിറോഷ്.കെ. ജയേഷ്.


Source link

Related Articles

Back to top button