ബ്ലാക്ക് ബെൽറ്റ് നേടി മകൻ; അഭിമാനത്തോടെ വേദിയിൽ സൂര്യ | Suriya Dev
ബ്ലാക്ക് ബെൽറ്റ് നേടി മകൻ; അഭിമാനത്തോടെ വേദിയിൽ സൂര്യ
മനോരമ ലേഖകൻ
Published: April 22 , 2024 03:55 PM IST
1 minute Read
സൂര്യയും മകൻ ദേവും
കരാട്ടെയിൽ ബ്ലാക് ബെൽറ്റ് നേടുന്ന മകന്റെ ചടങ്ങിനു സാക്ഷിയാകാൻ എത്തിയ സൂര്യയുടെ ചിത്രങ്ങളും വിഡിയോയുമാണ് വൈറലാകുന്നത്. മകൻ ദേവിന്റെ പ്രകടനം ഫോണിൽ പകർത്തുന്ന സൂര്യയെയും വിഡിയോയിൽ കാണാം. പതിനൊന്നാം ക്ലാസുകാരിയായ ദിയ സ്‌കൂളിലെ ഹൗസ് ക്യാപ്റ്റനാണ്. ദേവ് ആകട്ടെ കായിക ഇനങ്ങളിലാണ് മികവ് തെളിയിച്ചിരിക്കുന്നത്.
ബ്ലാക് ബെൽറ്റ് നേടിയ കുട്ടികളുടെ മാതാപിതാക്കൾക്കൊപ്പം സ്റ്റേജിൽ അഭിമാനത്തോടെ നിൽക്കുന്ന താരത്തിന്റെ മുഖത്ത് ആ സന്തോഷം പ്രകടമാണ്. മുംബൈയിലെ അസെൻഡ് ഇന്റർനാഷ്നൽ സ്കൂളിലാണ് ദിയയും ദേവും പഠിക്കുന്നത്. പഠനത്തിലേതെന്ന പോലെ കായിക മേഖലയിലും ഇവർ മികവുപുലർത്തുന്നുണ്ട്..
2006ൽ ആണ് സൂര്യയും ജ്യോതികയും വിവാഹിതരായത്. 2007ൽ മകൾ ദിയയും, 2010-ൽ മകൻ ദേവും ജനിച്ചു.
‘കങ്കുവ’ എന്ന ബിഗ് ബജറ്റ് ചിത്രമാണ് സൂര്യയുടെ പുതിയ റിലീസ്. വൻ മുതൽമുടക്കിലൊരുങ്ങുന്ന സിനിമയിൽ രണ്ട് ഗെറ്റപ്പിലാണ് താരം എത്തുന്നത്. സിരുത്തൈ ശിവയാണ് സംവിധാനം.
English Summary:
Suriya’s Son Dev Goes Viral: Achieves Black Belt in Karate at 14
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews 1mvddg66osi8vivfgkgkqa1gsc f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-suriya mo-entertainment-movie-jyothika
Source link