നടൻ പങ്കജ് ത്രിപാഠിയുടെ സഹോദരീഭർത്താവ് കാറപകടത്തിൽ മരിച്ചു, സഹോദരി ഗുരുതരാവസ്ഥയിൽ– വിഡിയോ
നടൻ പങ്കജ് ത്രിപാഠിയുടെ സഹോദരീഭർത്താവ് കാറപകടത്തിൽ മരിച്ചു, സഹോദരി ഗുരുതരാവസ്ഥയിൽ- Pankaj Tripathi | Manorama News
നടൻ പങ്കജ് ത്രിപാഠിയുടെ സഹോദരീഭർത്താവ് കാറപകടത്തിൽ മരിച്ചു, സഹോദരി ഗുരുതരാവസ്ഥയിൽ– വിഡിയോ
ഓൺലൈൻ ഡെസ്‌ക്
Published: April 22 , 2024 10:52 AM IST
1 minute Read
നടൻ പങ്കജ് ത്രിപാഠിയുടെ സഹോദരീഭർത്താവിന്റെ മരണത്തിനിടയാക്കിയ കാറപകടത്തിന്റെ സിസിടിവി ദൃശ്യം
ധൻബാദ്∙ ബോളിവുഡ് നടൻ പങ്കജ് ത്രിപാഠിയുടെ സഹോദരീഭർത്താവ് ജാർഖണ്ഡിലെ ധൻബാദിലുണ്ടായ അപകടത്തിൽ മരിച്ചു. ശനിയാഴ്ച, പങ്കജ് ത്രിപാഠിയുടെ സഹോദരി സബിത തിവാരിയും ഭർത്താവ് രാജേഷ് തിവാരിയും ബിഹാറിലെ ഗോപാൽഗഞ്ചിൽ നിന്ന് കൊൽക്കത്തയിലേക്ക് വരുന്ന വഴി ഡൽഹി-കൊൽക്കത്ത ദേശീയപാത-19ൽ ഉച്ചകഴിഞ്ഞ് 3 മണിക്കായിരുന്നു അപകടം.
രാജേഷ് തിവാരി സംഭവസ്ഥലത്ത് തന്നെ മരിച്ചു. സബിത ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. തിവാരി ഓടിച്ചിരുന്ന കാർ, നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഈ സമയം റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്ന സ്ത്രീ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ധൻബാദിലെ ഷാഹിദ് നിർമൽ മഹാതോ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സബിതയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരുടെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് സിടി സ്കാൻ റിപ്പോർട്ടെന്ന് ഡോക്ടമാർ അറിയിച്ചു.
English Summary:
CCTV Captures Accident That Killed Pankaj Tripathi’s Brother-In-Law
5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list 1hab1l3grplotqq7tbqracuq0m mo-news-world-countries-india-indianews mo-crime-roadaccident mo-health-death
Source link