CINEMA

‘എന്റെ മോനേ, ഇതാടാ കേരള പൊലീസ്’: കാക്കിപ്പടയ്ക്ക് ഷാജി കൈലാസിന്റെ സല്യൂട്ട്

‘എന്റെ മോനേ, ഇതാടാ കേരള പൊലീസ്’: കാക്കിപ്പടയ്ക്ക് ഷാജി കൈലാസിന്റെ സല്യൂട്ട് | Shaji Kailas Police

‘എന്റെ മോനേ, ഇതാടാ കേരള പൊലീസ്’: കാക്കിപ്പടയ്ക്ക് ഷാജി കൈലാസിന്റെ സല്യൂട്ട്

മനോരമ ലേഖകൻ

Published: April 22 , 2024 10:12 AM IST

Updated: April 22, 2024 10:35 AM IST

1 minute Read

ജോഷി, ഷാജി കൈലാസ്

സംവിധായകൻ ജോഷിയുടെ വീട്ടിൽ നടന്ന മോഷണക്കേസിൽ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടിച്ച കേരള പൊലീസിനെ അഭിനന്ദിച്ച് സംവിധായകൻ ഷാജി കൈലാസ്. കേരള പൊലീസ് എങ്ങനെയാണ് കള്ളനെ പിടിച്ചതെന്ന വിവരണം അടങ്ങുന്ന മലയാള മനോരമയുടെ വാർത്ത പങ്കുവച്ചാണ് ഷാജി കൈലാസിന്റെ അഭിനന്ദനക്കുറിപ്പ്.  ‘‘എന്റെ മോനേ, ഇതാടാ കേരള പൊലീസ്, കേരളം പൊലീസിന് വലിയൊരു സല്യൂട്ട്’’, ഷാജി കൈലാസ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
സിനിമയിൽ കാണുന്ന പൊലീസ് അന്വേഷണം ഒന്നുമല്ല എന്ന് ബോധ്യപ്പെടുത്തുന്ന അന്വേഷണമാണ് ഇന്നലെ പോലീസ് നടത്തിയതെന്ന് കേരള പൊലീസിനെ അഭിനന്ദിച്ചുകൊണ്ട് ഇന്നലെ ജോഷി പറഞ്ഞിരുന്നു. ‘‘ശനി രാവിലെ മോഷണ വിവരമറിഞ്ഞപ്പോൾ ആദ്യം 100ലാണു വിളിച്ചത്. സംവിധായകൻ ജോഷിയാണെന്നു പരിചയപ്പെടുത്തിയില്ല. ‘പനമ്പിള്ളിനഗറിൽ ഒരു വീട്ടിൽ മോഷണം നടന്നു എന്നു മാത്രം പറഞ്ഞു. എന്നാൽ, ‘പനമ്പിള്ളിനഗർ എവിടെയാണു പുത്തൻകുരിശിലാണോ?’ എന്നായിരുന്നു മറുചോദ്യം. അതെന്നെ തികച്ചും നിരാശപ്പെടുത്തി. അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്കു വിളിക്കാൻ ആവശ്യപ്പെട്ട് അവർ സൗത്ത് പൊലീസ് സ്റ്റേഷന്റെ നമ്പർ നൽകി.  

എന്നാൽ, ഞാൻ വിളിച്ചില്ല. പകരം നിർമാതാവ് ആന്റോ ജോസഫിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. പിന്നീടു ഞാൻ കണ്ടതു സിറ്റി പൊലീസിന്റെ ദ്രുതചലനങ്ങളായിരുന്നു. കമ്മിഷണർ, ഡിസിപി, എസിപിമാർ എന്നിവരുൾപ്പെടെ മുഴുവൻ സംഘവും ഉടൻ സ്ഥലത്തെത്തി. എസിപി പി.രാജ്കുമാറിനായിരുന്നു ഏകോപനച്ചുമതല.  സിനിമയിലൊന്നും കാണുന്ന അന്വേഷണം ഒന്നുമല്ലെന്നു സിറ്റി പൊലീസിന്റെ ലൈവ് ആക്‌ഷൻ നേരിട്ടുകണ്ട എനിക്കു ബോധ്യപ്പെട്ടു. അത്രയും വലിയ കഠിനാധ്വാനത്തിലാണു പ്രതി കുടുങ്ങിയത്. എന്റെ വീട്ടിൽ മോഷണം നടന്നു, പൊലീസ് അന്വേഷിച്ചു കണ്ടെത്തി എന്നതിലല്ല കാര്യം. മറിച്ചു സമൂഹത്തിനും മൊത്തം പൊലീസ് സേനയ്ക്കും മാതൃകയാകുന്ന രീതിയിലായിരുന്നു സിറ്റി പൊലീസിന്റെ അന്വേഷണവും പ്രവർത്തനങ്ങളും.’’ ജോഷിയുടെ വാക്കുകൾ
ശനിയാഴ്ച പുലർച്ചെയാണ് സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടന്നത്. വീട്ടിൽനിന്ന് ഒരുകോടിയോളം രൂപയുടെ ആഭരണങ്ങൾ കവർന്ന രാജ്യത്തെ വമ്പൻ മോഷ്ടാവിനെ മണിക്കൂറുകൾകൊണ്ടാണ് കേരള പൊലീസ് പിടികൂടിയത്. ഇന്ത്യയിലെങ്ങും വൻ നഗരങ്ങളിലെ സമ്പന്നവീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ബിഹാർ സ്വദേശി മുഹമ്മദ് ഇർഫാൻ ആണ് പിടിയിലായത്. 

English Summary:
Director Shaji Kailas applauds Kerala Police for the timely action.

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-joshiy mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 1oaisav7pdsrqti81s0igug7mn mo-entertainment-movie-shajikailas


Source link

Related Articles

Back to top button