കുറാഷ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യക്ക് കിരീടം

കൊച്ചി: കൊച്ചിയില്‍ സമാപിച്ച പ്രഥമ സൗത്ത് ഏഷ്യന്‍ കുറാഷ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ കിരീടം സ്വന്തമാക്കി. നേപ്പാളാണ് റണ്ണേഴ്സ് അപ്പ്. ശ്രീലങ്കയ്ക്കാണ് മൂന്നാം സ്ഥാനം. തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ മാലദ്വീപ്, ബംഗ്ലാദേശ് രാജ്യങ്ങളില്‍നിന്നുള്ള താരങ്ങളും പങ്കെടുത്തു. സീനിയര്‍, ജൂണിയര്‍ വിഭാഗങ്ങളില്‍ 15 വീതം സ്വര്‍ണം നേടിയാണ് ഇന്ത്യയുടെ കിരീടനേട്ടം. ഇരുവിഭാഗങ്ങളിലായി രണ്ടു സ്വര്‍ണവും 15 വെള്ളിയും 20 വെങ്കലവുമാണ് നേപ്പാള്‍ നേടിയത്. 15 വെള്ളിയും 19 വെങ്കലവുമാണ് ശ്രീലങ്കയുടെ സമ്പാദ്യം. മലയാളി താരം എ.ആര്. അര്ജുന് സീനിയര്‍ 90 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യക്കായി സ്വര്‍ണം നേടി. ജൂണിയര്‍ പെണ്‍കുട്ടികളുടെ 44 കിലോഗ്രാം വിഭാഗത്തില്‍ കൊച്ചി സ്വദേശി റൊവാന മരിയ രാജന് വെള്ളി നേടി. മലപ്പുറം സ്വദേശിയായ അര്ജുന് തന്നെയാണ് മികച്ച പുരുഷതാരം. ഇന്ത്യയുടെ തന്നെ പൂജയെ മികച്ച വനിതാ താരമായി തെരഞ്ഞെടുത്തു. ജൂണിയറില്‍ നേപ്പാളിന്റെ ദിക്ഷ, ഇന്ത്യയുടെ ധര്‍മേന്ദര്‍ എന്നിവരാണ് മികച്ച താരങ്ങള്‍.
കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. ഇന്റര്‍നാഷണല്‍ കുറാഷ് അസോസിയേഷന് ടെക്നിക്കല്‍ ഡയറക്ടര്‍ രവി കപൂര്‍, കേരള കുറാഷ് അസോസിയേഷന് പ്രസിഡന്റ് വിവേക് വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. സമാപനച്ചടങ്ങില്‍ കുറാഷ് അസോസിയേഷന് ഓഫ് ഇന്ത്യ പ്രസിഡന്റും സംഘാടകസമിതി ചെയര്‍മാനുമായ രാജന് വര്‍ഗീസ്, അഭിനേതാക്കളും മോഡലുകളുമായ റിതു മന്ത്ര, രഞ്ജിത മേനോന്, ഡോ. പ്രശാന്ത് നായര്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Source link